ഷാർലറ്റ്ടൗൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I) ഇന്ധനവിലയിൽ വൻ വർധന. ഒറ്റരാത്രികൊണ്ടാണ് ഗ്യാസോലിൻ, ഡീസൽ വിലകൾ കുത്തനെ കൂട്ടിയത്. പുതിയ നിരക്ക് പ്രകാരം സാധാരണ ഗ്യാസോലിന് ലിറ്ററിന് 9.8 സെന്റ് വർധിച്ചു. ഇതോടെ ഒരു ലിറ്റർ ഗ്യാസോലിന്റെ കുറഞ്ഞ നിരക്ക് 189.1 സെന്റിലെത്തി.
ഡീസൽ വിലയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ലിറ്ററിന് 6.9 സെന്റ് വർധിച്ചതോടെ ഡീസലിന്റെ പുതിയ കുറഞ്ഞ വില 224.1 സെന്റായി ഉയർന്നു. അതേസമയം, അയൽ പ്രവിശ്യകളായ നോവ സ്കോഷ്യയിലും ന്യൂ ബ്രൺസ്‌വിക്കിലും നിലവിൽ വിലയിൽ മാറ്റമില്ല.
മാരിടൈം പ്രവിശ്യകളിൽ അടുത്ത വില പുതുക്കൽ വെള്ളിയാഴ്ച നടക്കും. തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവിശ്യാ നിവാസികൾ. ഇന്ധനവില വർധിക്കുന്നതോടെ വരും ദിവസങ്ങളിൽ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരാൻ സാധ്യതയുണ്ട്.
Gas, diesel prices up on Prince Edward Island
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




