📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വൈറ്റ് ഹൗസ് വെടിവെപ്പ്: പ്രതി വെറുമൊരു അക്രമിയല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആരാണ് കോൾ ടോമസ്?

Canada Varthakal by Canada Varthakal
April 26, 2026
in World
Reading Time: 1 min read
വൈറ്റ് ഹൗസ് വെടിവെപ്പ്: പ്രതി വെറുമൊരു അക്രമിയല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആരാണ് കോൾ ടോമസ്?

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ ടോമസ് അലൻ (31) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ പ്രകാരം ഇയാൾ ഒരു ട്യൂട്ടറായും അമച്വർ വീഡിയോ ഗെയിം ഡെവലപ്പറായും പ്രവർത്തിച്ചുവരികയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട ചിത്രങ്ങളിലെ പ്രതിയുടെ രൂപം കോൾ ടോമസിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലുമായി ഒത്തുപോകുന്നതായാണ് പ്രാഥമിക നിഗമനം.

കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് കോൾ. 2017-ൽ പ്രശസ്തമായ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (Caltech) നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്ത് മികച്ച നിലവാരം പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു കോളെന്ന് അദ്ദേഹത്തിന്റെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. കോളേജ് കാലത്ത് ക്രിസ്ത്യൻ സ്റ്റുഡന്റ് ഫെലോഷിപ്പിലും ക്യാമ്പസിലെ മറ്റ് ഗ്രൂപ്പുകളിലും സജീവമായിരുന്ന ഇയാൾ ഇത്തരമൊരു കൃത്യം ചെയ്തത് വിശ്വസിക്കാനായിട്ടില്ലെന്ന് മുൻ അധ്യാപകൻ പ്രൊഫസർ ബിൻ ടാങ് പറഞ്ഞു.

ADVERTISEMENT

സമൂഹത്തിന് ഉപകാരപ്രദമായ നിരവധി കണ്ടുപിടിത്തങ്ങളിലും കോൾ മുൻപ് പങ്കാളിയായിട്ടുണ്ട്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കാനുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് മുമ്പ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇയാൾ സംസാരിച്ചിരുന്നു. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വീൽചെയറുകൾക്കായി പുതിയ തരം എമർജൻസി ബ്രേക്ക് സംവിധാനം വികസിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആറ് വർഷമായി സി2 എഡ്യൂക്കേഷൻ (C2 Education) എന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും പരിശീലനവും നൽകി വരികയായിരുന്നു. 2024-ൽ ഇതേ സ്ഥാപനത്തിന്റെ മികച്ച അധ്യാപകനായും ഇയാൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ADVERTISEMENT

അതേസമയം, വീഡിയോ ഗെയിം നിർമ്മാണത്തിലും കോളിന് താൽപ്പര്യമുണ്ടായിരുന്നു. മോളിക്യുലാർ കെമിസ്ട്രിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ഇയാൾ സ്റ്റീം പ്ലാറ്റ്‌ഫോമിനായി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ പശ്ചാത്തലത്തിലുള്ള ഒരു പുതിയ ഷൂട്ടർ ഗെയിമിന്റെ പണിപ്പുരയിലായിരുന്നു ഇയാളെന്ന് സമൂഹമാധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്തും ഇയാൾ സജീവമായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2024-ൽ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാർട്ടിയുടെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് ഇയാൾ സാമ്പത്തിക സഹായം നൽകിയതായും ഫെഡറൽ തിരഞ്ഞെടുപ്പ് രേഖകൾ വ്യക്തമാക്കുന്നു. വെടിവെപ്പിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

White House shooting: The suspect is not just an attacker! Shocking information emerges; Who is Cole Thomas?

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Tags: White House shooting:
Ad 1
Ad 2
Ad 3
Ad 4

Related Posts

മലമുകളിൽ പങ്കാളിയെ തനിച്ചാക്കി കടന്നുകളയും; വില്ലനായി ‘ആൽപൈൻ ഡിവോഴ്സ്’, നടുക്കുന്ന വെളിപ്പെടുത്തലുമായി സ്ത്രീകൾ
World

മലമുകളിൽ പങ്കാളിയെ തനിച്ചാക്കി കടന്നുകളയും; വില്ലനായി ‘ആൽപൈൻ ഡിവോഴ്സ്’, നടുക്കുന്ന വെളിപ്പെടുത്തലുമായി സ്ത്രീകൾ

by Canada Varthakal
April 26, 2026
“മുറിക്കുള്ളിൽ വെടിയൊച്ചകൾ മുഴങ്ങും”; വൈറ്റ് ഹൗസ് വെടിവെപ്പിന് തൊട്ടുമുമ്പ് പ്രസ് സെക്രടറിയുടെ പ്രവചനം
World

“മുറിക്കുള്ളിൽ വെടിയൊച്ചകൾ മുഴങ്ങും”; വൈറ്റ് ഹൗസ് വെടിവെപ്പിന് തൊട്ടുമുമ്പ് പ്രസ് സെക്രടറിയുടെ പ്രവചനം

by Canada Varthakal
April 26, 2026
വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്പ്പ്: അക്രമിയുടെ ചിത്രം പുറത്ത്; ട്രംപും മെലാനിയയും സുരക്ഷിതർ
World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്പ്പ്: അക്രമിയുടെ ചിത്രം പുറത്ത്; ട്രംപും മെലാനിയയും സുരക്ഷിതർ

by Canada Varthakal
April 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.