ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് വീണ്ടും പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഇസ്ലാമാബാദിൽ ചർച്ചകൾക്ക് കളമൊരുങ്ങുന്നത്. ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ഇറാൻ്റെ ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. വിഷയത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
നയതന്ത്ര പരിഹാരത്തിനായി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിനിടെ പാക് സൈനിക മേധാവി അസിം മുനീർ ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വവുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി. യുഎസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ്റെ ഈ മധ്യസ്ഥ നീക്കത്തെ ലോകം അതീവ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ടെഹ്‌റാനിലെത്തിയ അസിം മുനീറിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്വീകരിച്ചു. ആണവ പദ്ധതിയടക്കമുള്ള തർക്ക വിഷയങ്ങളിൽ പുതിയ ചർച്ചയിലൂടെ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ അധികൃതർ. പശ്ചിമേഷ്യയിലെ വെടിനിർത്തൽ നീട്ടുന്നതിനായുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പായാണ് ഈ നയതന്ത്ര നീക്കം വിലയിരുത്തപ്പെടുന്നത്.
Peace movement active in the West Asia; Report says second round of US-Iran talks to be held in Islamabad
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



