ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിച്ചു നടന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് വേദിയായ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബിൽ സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ പ്രശസ്തമായ സെറീന ഹോട്ടലിൽ വെച്ചായിരുന്നു അതീവ സുരക്ഷാ പ്രാധാന്യമുള്ള ഈ ചർച്ചകൾ നടന്നത്. ബിൽ തുക കുടിശ്ശികയായതോടെ ഹോട്ടൽ ഉടമകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതായും ഇത് നയതന്ത്ര തലത്തിൽ പാകിസ്ഥാന് വലിയ നാണക്കേടുണ്ടാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചർച്ചകൾക്കായി ഹോട്ടലിലെ മുഴുവൻ അതിഥികളെയും ഒഴിപ്പിക്കുകയും എല്ലാ മുറികളും സർക്കാർ വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. സ്റ്റാൻഡേർഡ് മുറികൾക്ക് 160 ഡോളറും പ്രസിഡൻഷ്യൽ സ്യൂട്ടുകൾക്ക് 2,375 ഡോളറും വാടകയുള്ള ഹോട്ടലിൽ 21 മണിക്കൂർ നീണ്ട ചർച്ചകളാണ് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിലും ഉണ്ടായ വീഴ്ച രാജ്യത്തിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നെ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഏപ്രിൽ 10 മുതൽ 12 വരെ നടന്ന ആദ്യഘട്ട ചർച്ചകൾ സമവായത്തിലെത്താതെയാണ് പിരിഞ്ഞത്. ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ ഏപ്രിൽ 21-ന് അവസാനിക്കാനിരിക്കെ, രണ്ടാം ഘട്ട ചർച്ചകൾ ഇതേ നഗരത്തിൽ വച്ച് വീണ്ടും നടന്നേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ആദ്യ ചർച്ചയുടെ ബിൽ വിവാദത്തിലായതോടെ വരാനിരിക്കുന്ന ചർച്ചകളുടെ ആതിഥേയത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുന്നുണ്ട്.
No money, why all this luxury? Pakistan government did not pay the bill of the five-star hotel where US-Iran talks took place! Report out
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



