മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘ഹാപ്പി’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയം നേടിയിരുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജെനീലിയ ഡിസൂസയായിരുന്നു നായിക. യുവൻ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ തരംഗമാണ്. രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് ചിത്രം കേരളത്തിൽ റീ-റിലീസിന് എത്തിക്കുന്നത്.
നേരത്തെ അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 24-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഈ തീയതിയിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ റിലീസ് തീയതി വിതരണക്കാർ ഉടൻ അറിയിക്കുമെന്നാണ് സൂചന. 4K അൾട്രാ ഹൈഡെഫനിഷൻ ദൃശ്യമികവോടെയാണ് ചിത്രം ഇത്തവണ തിയേറ്ററുകളിൽ എത്തുന്നത്. ‘പുഷ്പ 2’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഈ പ്രണയകാവ്യത്തിന്റെ രണ്ടാം വരവ് വലിയ ആവേശമാണ് നൽകുന്നത്.
This is a treat for fans; That Allu Arjun film after 20 years; Re-release soon
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



