ഗ്രാൻഡ് ഫാൾസ്-വിൻഡ്സർ: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഗ്രാൻഡ് ഫാൾസ്-വിൻഡ്സറിൽ സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തിൽ 52-കാരനെതിരെ പോലീസ് ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ക്രസന്റ് ഹൈറ്റ്‌സിലെ ഒരു വീട്ടിലായിരുന്നു സംഭവം.വീട്ടിൽ വെടിയൊച്ച കേട്ടെന്ന വിവരമറിഞ്ഞെത്തിയ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), അവിടെ മരിച്ച നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന 52-കാരനെ സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയും പ്രതിയും തമ്മിൽ മുൻപരിചയമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും ഇവർ തമ്മിലുള്ള കൃത്യമായ ബന്ധം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്ത് വരും ദിവസങ്ങളിലും കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.L. man charged with first-degree murder in Grand Falls-Windsor



