Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആൽബർട്ടയിൽ ഭിന്നശേഷിക്കാർക്കായി പുതിയ എഡിഎപി പദ്ധതി: ജൂലൈ മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും

Canada Varthakal by Canada Varthakal
April 11, 2026
in Canada
Reading Time: 1 min read
ആൽബർട്ടയിൽ ഭിന്നശേഷിക്കാർക്കായി പുതിയ എഡിഎപി പദ്ധതി: ജൂലൈ മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും

credits google

ആൽബർട്ട: ആൽബർട്ട ഡിസബിലിറ്റി അസിസ്റ്റൻസ് പ്രോഗ്രാം (ADAP) 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള അഷ് (AISH) പദ്ധതിയിൽ വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ പുതിയ വരുമാന സഹായ പദ്ധതി നടപ്പിലാക്കുന്നത്. ജോലി ചെയ്യാൻ ഭാഗികമായി ശേഷിയുള്ള ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് എഡിഎപി ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതി പ്രകാരം അപേക്ഷകർക്ക് പ്രതിമാസം പരമാവധി 1,740 ഡോളർ വരെ സാമ്പത്തിക സഹായം ലഭിക്കും. നിലവിൽ അഷ് പദ്ധതിയിൽ തുടരുന്നവർക്ക് 1,940 ഡോളറാണ് ലഭിക്കുന്നത് എങ്കിലും എഡിഎപിയിലേക്ക് മാറുന്നവർക്ക് ഉയർന്ന തൊഴിൽ വരുമാനം നേടാനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 700 ഡോളർ വരെയുള്ള തൊഴിൽ വരുമാനത്തിന് ആനുകൂല്യങ്ങളിൽ കുറവുണ്ടാകില്ല എന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. കൂടാതെ പ്രതിവർഷം 45,000 ഡോളർ വരെ വരുമാനമുള്ളവർക്കും നിശ്ചിത ശതമാനം സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിരിക്കും.

ADVERTISEMENT

നിലവിൽ അഷ് പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും ജോലി ചെയ്യാൻ തീരെ സാധിക്കാത്തവരെയും അഷ് പദ്ധതിയിൽ തന്നെ നിലനിർത്തും. മറ്റുള്ളവരെ സ്വയമേവ എഡിഎപി പദ്ധതിയിലേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം. എന്നാൽ ഇത്തരത്തിൽ മാറുന്നവർക്ക് നിലവിലെ വരുമാനത്തിൽ കുറവ് വരാതിരിക്കാൻ 2027 ഡിസംബർ വരെ പ്രതിമാസം 200 ഡോളർ ട്രാൻസിഷൻ ബെനഫിറ്റ് ആയി അധികം നൽകും. 2026 ജൂലൈ ഒന്നിന് ശേഷം പുതുതായി അപേക്ഷിക്കുന്നവർക്ക് ഈ അധിക തുക ലഭിക്കില്ല.

തൊഴിൽ സഹായത്തോടൊപ്പം തന്നെ മരുന്ന്, ദന്തചികിത്സ തുടങ്ങിയ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വരുമാന പരിധിയില്ലാതെ തന്നെ ഗുണഭോക്താക്കൾക്ക് തുടർന്നും ലഭിക്കും. ജൂലൈ ഒന്നു മുതൽ അൽബെർട്ട സപ്പോർട്ട്സ് വഴി രണ്ട് പദ്ധതികളിലേക്കും ഒരേ അപേക്ഷാ ഫോമിലൂടെ അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം അപേക്ഷകന്റെ ആരോഗ്യനിലയും തൊഴിൽ ശേഷിയും പരിഗണിച്ച് അനുയോജ്യമായ പദ്ധതി ഏതെന്ന് അധികൃതർ തീരുമാനിക്കും. ഇതിനായി മെഡിക്കൽ റിപ്പോർട്ടും സാമ്പത്തിക രേഖകളും ഹാജരാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New ADAP Payments For Alberta Residents Coming In July 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്
Canada

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്

by Canada Varthakal
June 12, 2026
പരിസ്ഥിതി സന്ദേശവും ബോഡി പോസിറ്റിവിറ്റിയുമായി ടൊറന്റോയിൽ നഗ്ന ബൈക്ക് റൈഡ്; സുരക്ഷാ ആശങ്കയുമായി ഒരു വിഭാഗം
Canada

പരിസ്ഥിതി സന്ദേശവും ബോഡി പോസിറ്റിവിറ്റിയുമായി ടൊറന്റോയിൽ നഗ്ന ബൈക്ക് റൈഡ്; സുരക്ഷാ ആശങ്കയുമായി ഒരു വിഭാഗം

by Canada Varthakal
June 12, 2026
ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Canada

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.