Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഫിഫ ലോകകപ്പ്: മത്സരങ്ങൾ നിയന്ത്രിക്കാൻ കാനഡയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ; കാൽഗറിയിൽ നിന്നുള്ള ഡ്രൂ ഫിഷറും പട്ടികയിൽ

Canada Varthakal by Canada Varthakal
April 9, 2026
in Canada
Reading Time: 1 min read
men

കാൽഗറി: ജൂൺ 11-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽ കാനഡയിൽ നിന്നുള്ള മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തി ഫിഫ. കാൽഗറി സ്വദേശിയായ റഫറി ഡ്രൂ ഫിഷർ, അസിസ്റ്റന്റ് റഫറിമാരായ മൈക്കൽ ബാർവെഗൻ (ആൽബർട്ട), ലയസ് അർഫ (ക്യുബെക്) എന്നിവരാണ് ലോകകപ്പ് നിയന്ത്രിക്കാൻ കാനഡയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ. ആഭ്യന്തര, അന്തർദേശീയ തലങ്ങളിലെ മൂന്ന് വർഷത്തെ പ്രകടനം വിലയിരുത്തിയ ശേഷമാണ് 50 അസോസിയേഷനുകളിൽ നിന്നായി 52 റഫറിമാരെയും 88 അസിസ്റ്റന്റ് റഫറിമാരെയും 30 വീഡിയോ മാച്ച് ഉദ്യോഗസ്ഥരെയും ഫിഫ തിരഞ്ഞെടുത്തത്.

CT WEB ADSNITHIN 16 1

രണ്ട് തവണ മേജർ ലീഗ് സോക്കർ (MLS) ‘റഫറി ഓഫ് ദ ഇയർ’ പുരസ്കാരം നേടിയിട്ടുള്ള 45-കാരനായ ഡ്രൂ ഫിഷർ അനുഭവസമ്പന്നനായ റഫറിയാണ്. 2022-ലെ ഖത്തർ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സെമിഫൈനൽ ഉൾപ്പെടെയുള്ള നിർണ്ണായക മത്സരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. കൂടാതെ വനിതാ ലോകകപ്പ്, ക്ലബ് ലോകകപ്പ്, ഒളിമ്പിക്സ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരഞ്ഞടുക്കപ്പെട്ട ഉദ്യോഗസ്ഥർ മെയ് 31 മുതൽ മയാമിയിൽ നടക്കുന്ന പരിശീലന സെമിനാറിൽ പങ്കെടുക്കും. 2022 ഖത്തർ ലോകകപ്പിനേക്കാൾ 41 ഉദ്യോഗസ്ഥരെ അധികമായി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

ഇത്തവണത്തെ ലോകകപ്പിൽ നൂതന സാങ്കേതിക വിദ്യകളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. ഗോൾ-ലൈൻ ടെക്നോളജി, സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സംവിധാനം എന്നിവയ്ക്ക് പുറമെ കണക്റ്റഡ് ബോൾ ടെക്നോളജിയും റഫറിമാർക്കായി ബോഡി ക്യാമറകളും ഉപയോഗിക്കും. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലും ഗ്വാഡലഹാരയിലുമായി ആരംഭിക്കുന്ന ടൂർണമെന്റിന് യുഎസ്, കാനഡ എന്നിവടങ്ങളും വേദിയാകുന്നുണ്ട്. ജൂൺ 12-ന് ടൊറന്റോയിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെയാണ് കാനഡയുടെ ആദ്യ മത്സരം. തുടർന്ന് ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവരുമായും കാനഡ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

FIFA World Cup: Three officials from Canada to control matches; Drew Fisher from Calgary also on the list
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Donald Trump - Canada tariffs
Canada

US – Canada tariff pause : കാനഡയ്ക്കുമേലുള്ള അധിക താരിഫ് നിർത്തിവെച്ച് ട്രംപ്; ചർച്ചകൾ പുരോഗമിക്കുന്നതായി മാർക്ക് കാർണി

by Canada Varthakal
August 19, 2026
New Ontario Car Insurance Rate
Canada

നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ

by Canada Varthakal
August 18, 2026
Inderjeet Singh Gosal
Canada

ഇന്ത്യ – കാനഡ ബന്ധം ഉലയുമോ? ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി, മുന്നറിയിപ്പുമായി RCMP

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.