പതിനാറാം നിയമസഭയിലേക്കുള്ള 140 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി കേരളം ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. രണ്ടു കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇത്തവണ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങ് നടപടികൾ ബൂത്തുകളിൽ വിജയകരമായി പൂർത്തിയായി.
സംസ്ഥാനത്തെ 30,495 പോളിങ് ബൂത്തുകളിലായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 2,040 ബൂത്തുകൾ പ്രശ്‌നബാധിതമായി കണ്ടെത്തിയതിനെത്തുടർന്ന് 160 കമ്പനി കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പോലീസും സ്പെഷ്യൽ പോലീസും ഉൾപ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെയും ഒന്നര ലക്ഷത്തോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുഗമമായ വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ സംസ്ഥാനത്ത് കർശന മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിനൊപ്പം അസമിലെ 126 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും ഇന്നാണ് നടക്കുന്നത്. അസമിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടക്കുമ്പോൾ, പുതുച്ചേരിയിൽ എൻ.ഡി.എയും ഇന്ത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന തുടരുകയാണ്. വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ പടക്ക വിൽപ്പനയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 14-ന് വിഷു ആഘോഷിക്കാനിരിക്കെ, വോട്ടെടുപ്പ് ദിനത്തിലെ ഈ നിയന്ത്രണങ്ങൾ കച്ചവടക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്
Voting begins in the state; 76,000 personnel deployed for security
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



