മാനിറ്റോബ: മാനിറ്റോബയിൽ ശൈത്യകാല ഗുഹയിൽ കഴിഞ്ഞിരുന്ന പെൺകരടിയെ നിയമവിരുദ്ധമായി വെടിവെച്ചു കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് മാനിറ്റോബ കൺസർവേഷൻ ഓഫീസർ സർവീസ്. മാർച്ചിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. വെടിയേറ്റ അമ്മക്കരടിക്കൊപ്പം ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. നിലവിൽ ബ്ലാക്ക് ബിയർ റെസ്ക്യൂ മാനിറ്റോബ ഈ കരടിക്കുട്ടികളെ ഏറ്റെടുത്തിട്ടുണ്ട്.
കരടി ഗുഹയുടെ സ്ഥാനം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണ് ഈ ക്രൂരതയ്ക്ക് വഴിയൊരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ആളുകൾ കൂട്ടത്തോടെ ഇവിടെയെത്തി ചിത്രങ്ങൾ എടുക്കുകയും ഭക്ഷണം നൽകുകയും ചെയ്തത് വന്യമൃഗങ്ങളുടെ സുരക്ഷയെ ബാധിച്ചതായി ബ്ലാക്ക് ബിയർ റെസ്ക്യൂ പ്രസിഡന്റ് ജൂഡി സ്റ്റേൺസ് പറഞ്ഞു. 10,000 ഡോളർ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Black bear illegally killed in Manitoba; three cubs left orphaned




