Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ തോക്ക് നിരോധനം പാളുന്നോ? പദ്ധതി ഫലം കാണുന്നില്ലെന്ന് വിലയിരുത്തൽ

Canada Varthakal by Canada Varthakal
April 5, 2026
in Canada
Reading Time: 1 min read
കാനഡയിൽ തോക്ക് നിരോധനം പാളുന്നോ? പദ്ധതി ഫലം കാണുന്നില്ലെന്ന് വിലയിരുത്തൽ

CREDITS BBC

ഒട്ടാവ: കാനഡയിലെ തോക്ക് നിരോധനവും തോക്കുകൾ തിരികെ വാങ്ങാനുള്ള പദ്ധതിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ തോക്ക് നിയന്ത്രണ നീക്കമായി വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി ലക്ഷ്യമിട്ട ഫലം കാണുന്നില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. 2020-ലെ നോവ സ്കോഷ്യ വെടിവെപ്പിന് പിന്നാലെ ഏകദേശം 2,500 മോഡൽ അസോൾട്ട് തോക്കുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇവ ഉടമകളിൽ നിന്ന് പണം നൽകി തിരികെ വാങ്ങാനുള്ള ഗൺ ബൈ ബാക്ക് പദ്ധതി നടപ്പിലാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. തോക്ക് ഉടമകൾക്കിടയിലുള്ള അവിശ്വാസവും ആൽബർട്ട, സസ്കാച്വൻ തുടങ്ങിയ പ്രവിശ്യകളുടെ കടുത്ത എതിർപ്പും പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും തോക്ക് നിരോധനം വിജയകരമായെങ്കിലും കാനഡയിൽ ഇത് പാളുന്നതിന്റെ പ്രധാന കാരണം പദ്ധതിയുടെ ഏകോപനമില്ലായ്മയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2026 03 26 at 6.04.08 PM 2 1

നിരോധിക്കപ്പെട്ട തോക്കുകളുടെ പട്ടികയിലുള്ള വ്യക്തതക്കുറവ് വലിയൊരു വിഭാഗം ഉടമകളെയും വ്യാപാരികളെയും കുഴപ്പിക്കുന്നുണ്ട്. ഒരേ ഗണത്തിൽപ്പെടുന്ന ചില തോക്കുകൾ നിരോധിക്കുകയും സമാനമായ മറ്റുള്ളവ ഒഴിവാക്കുകയും ചെയ്തതിലെ യുക്തിശൂന്യതയാണ് തോക്ക് വ്യാപാരികൾ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിനിടെ കാനഡയിലെ പോലീസ് സേനകളും പദ്ധതിയുമായി സഹകരിക്കാൻ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. അനധികൃത തോക്ക് കടത്ത് തടയുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ഈ പദ്ധതി പോലീസിന് വലിയ ജോലിഭാരമാകുമെന്നുമാണ് അവരുടെ നിലപാട്. ഭൂരിഭാഗം കാനഡക്കാരും തോക്ക് നിയന്ത്രണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും നിയമപരമായ തോക്കുകളേക്കാൾ അമേരിക്കയിൽ നിന്ന് കടത്തുന്ന അനധികൃത തോക്കുകളാണ് കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടുന്നതെന്ന മന്ത്രി ഗാരി ആനന്ദസംഗരിയുടെ തന്നെ മുൻപത്തെ പരാമർശം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

How Canada’s largest gun control effort in decades is missing the mark

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada to bring American alcohol
Canada

അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ കാനഡ; വ്യാപാര ചർച്ചകളിൽ അനുകൂല നീക്കമെന്ന് ന്യൂഫൗണ്ട്‌ലാന്റ് പ്രീമിയർ

by Canada Varthakal
August 21, 2026
Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.