Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കടുത്ത വേദനയിൽ മാസങ്ങൾ! ചികിത്സ കിട്ടാതെ നാട്ടിലേക്ക് മടങ്ങി: ചർച്ചയായി കാനഡയിലെ ആരോ​ഗ്യസംവിധാനത്തെ കുറിച്ചുള്ള ഇന്ത്യൻ യുവാവിന്റെ വീഡിയോ

Canada Varthakal by Canada Varthakal
April 5, 2026
in Canada
Reading Time: 1 min read
കടുത്ത വേദനയിൽ മാസങ്ങൾ! ചികിത്സ കിട്ടാതെ നാട്ടിലേക്ക് മടങ്ങി: ചർച്ചയായി കാനഡയിലെ ആരോ​ഗ്യസംവിധാനത്തെ കുറിച്ചുള്ള ഇന്ത്യൻ യുവാവിന്റെ വീഡിയോ

CREDITS INSTA bookedwithsahil

ബംഗളൂരു: വിദേശത്തെ ആഡംബര ജീവിതവും ഉയർന്ന ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ച് ഒരു യുവാവ് എന്തിനാകും നാട്ടിലേക്ക് മടങ്ങുന്നത്? ടൊറന്റോയിൽ ഡെലോയിറ്റ് കമ്പനിയിൽ സീനിയർ കൺസൾട്ടന്റായിരുന്ന സാഹിൽ പെരിസ് എന്ന യുവാവിന്റെ മടക്കയാത്രയ്ക്ക് പിന്നിൽ കാനഡയിലെ തകർന്ന ആരോഗ്യരംഗത്തിന്റെ ഞെട്ടിക്കുന്ന കഥയുണ്ട്. അഞ്ച് വർഷം മുമ്പ് എം.ബി.എ പഠനത്തിനായി കാനഡയിലെത്തിയ സാഹിൽ പഠനശേഷം മികച്ച ശമ്പളത്തിൽ ജോലിയും ആഡംബര ഫ്ലാറ്റും സ്വന്തമാക്കിയിരുന്നു. എന്നാൽ എം.ബി.എ അവസാന കാലയളവിൽ ഉണ്ടായ ഒരു കഴുത്തുവേദനയാണ് സാഹിലിന്റെ ജീവിതം മാറ്റിമറിച്ചത്. കാനഡയിലെ ആരോഗ്യ സംവിധാനത്തിലെ പോരായ്മകൾ കാരണം കൃത്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ ജീവിതം ദുസ്സഹമായെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

CT WEB ADSNITHIN 20

കാനഡയിലെ നിയമപ്രകാരം ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ നേരിട്ട് കാണാൻ കഴിയില്ല. പകരം ഒരു ഫാമിലി ഡോക്ടറുടെയോ ജനറൽ പ്രാക്ടീഷണറുടെയോ ശുപാർശ അത്യാവശ്യമാണ്. എന്നാൽ ടൊറന്റോയിലെ പത്തോളം ഡോക്ടർമാർ സാഹിലിനെ രോഗിയായി രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ല. ഒടുവിൽ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഒരു ഡോക്ടറെ കണ്ടെത്തിയപ്പോൾ ആ ക്ലിനിക്ക് താമസസ്ഥലത്ത് നിന്നും ഒരു മണിക്കൂർ ദൂരെയായിരുന്നു. തന്റെ വേദന വർധിക്കുന്നതിനനുസരിച്ച് എം.ആർ.ഐ സ്കാൻ വേണമെന്ന് സാഹിൽ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അത് നിരസിക്കുകയാണുണ്ടായത്. ഒരുപക്ഷേ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ തന്നെ അതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും അതിനാൽ ഇപ്പോൾ സ്കാനിംഗ് നടത്തുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

ADVERTISEMENT

ഓരോ ദിവസവും നരകതുല്യമായ വേദനയാണ് അനുഭവിച്ചതെന്നും പാചകം ചെയ്യാനോ നേരെ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായെന്നും സാഹിൽ ഓർക്കുന്നു. കാനഡയിലെ ആരോഗ്യസംവിധാനം ഒന്നിനും സഹായിക്കാതെ വന്നതോടെ കനേഡിയൻ പി.ആർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ബംഗളൂരുവിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമായി. പരിശോധനയിൽ ‘സ്ലിപ്പ് ഡിസ്ക്’ ആണെന്ന് കണ്ടെത്തുകയും കൃത്യമായ ചികിത്സയിലൂടെ രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാവുകയും ചെയ്തു.

വിദേശത്തേക്ക് കുടിയേറുന്നവർ ശമ്പളവും ജീവിതസൗകര്യങ്ങളും മാത്രം നോക്കിയാൽ പോരെന്നും അവിടുത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കണമെന്നും സാഹിൽ ഇപ്പോൾ ഉപദേശിക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കാനഡയിലെ ആരോഗ്യരംഗത്തെ അനാസ്ഥ കാരണം ചികിത്സ കിട്ടാതെ ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി ആളുകൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ ഈ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നുണ്ട്. നിലവിൽ ബംഗളൂരുവിൽ കണ്ടന്റ് ക്രിയേറ്ററായി ജോലി ചെയ്യുകയാണ് സാഹിൽ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

How A Health Scare Forced Indian Man In Canada To Move To Bengaluru

Tags: canadaINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada to bring American alcohol
Canada

അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ കാനഡ; വ്യാപാര ചർച്ചകളിൽ അനുകൂല നീക്കമെന്ന് ന്യൂഫൗണ്ട്‌ലാന്റ് പ്രീമിയർ

by Canada Varthakal
August 21, 2026
Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.