Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

വിജയ്‌യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം

Canada Varthakal by Canada Varthakal
April 3, 2026
in India
Reading Time: 1 min read
വിജയ്‌യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യുടെ നാമനിർദ്ദേശ പത്രികകളിൽ ഗുരുതരമായ പിഴവ് കണ്ടെത്തി. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലായി സമർപ്പിച്ച പത്രികകളിലെ വിവരങ്ങളിലാണ് വൈരുദ്ധ്യമുള്ളത്. പെരമ്പൂരിലെ പത്രികയിൽ തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് രേഖപ്പെടുത്തിയ വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ പത്രികയിൽ രണ്ട് കേസുകളുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ പൊരുത്തക്കേട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

2025-ൽ മധുരയിൽ നടന്ന ടിവികെ സമ്മേളനവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചാണ് പത്രികയിൽ പരാമർശമുള്ളത്. 2025 ഓഗസ്റ്റ് 21-ന് സമ്മേളനത്തിനിടെ റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. പെരമ്പൂരിൽ നൽകിയ പത്രിക സമർപ്പിച്ചതിന് ശേഷമാണ് രണ്ടാമത്തെ കേസ് ഉണ്ടായതെന്നാണ് വിജയ് വ്യക്തമാക്കുന്നത്. എന്നാൽ രണ്ട് പത്രികകളിലെയും കേസുകളുടെ എണ്ണത്തിലെ വ്യത്യാസം നിയമപരമായി പരിഹരിക്കാൻ പെരമ്പൂരിൽ പുതിയ സെറ്റ് പത്രിക കൂടി സമർപ്പിക്കേണ്ടി വരും. വരും ദിവസങ്ങളിൽ ഇതിനായുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കും.

ADVERTISEMENT

തന്റെ പുതിയ സിനിമയായ ‘ജനനായകൻ’ തടഞ്ഞുവെച്ചതിന് പിന്നിൽ രാഷ്ട്രീയമായ ഭയമാണെന്ന് വിജയ് തുറന്നടിച്ചു. സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഭയപ്പെടുന്നവരാണ് റിലീസ് തടയുന്നത്. സിനിമ തടഞ്ഞതിലൂടെ തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും അതുകൊണ്ടാണ് താൻ ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തിയതെന്നും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയ ശേഷം അദ്ദേഹം പ്രതികരിച്ചു. സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് തന്റെ ശ്രമമെന്നും വിജയ് കൂട്ടിച്ചേർത്തു.

തമിഴ്‌നാട് നേരിടുന്ന എൽപിജി പ്രതിസന്ധിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ വിജയ് കടുത്ത വിമർശനം ഉന്നയിച്ചു. പാചകവാതക ക്ഷാമം മൂലം നിരവധി ഹോട്ടലുകളും ടീ ഷോപ്പുകളും പൂട്ടിയപ്പോൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം സ്വന്തം ആവശ്യങ്ങൾക്കായാണ് സ്റ്റാലിൻ ഡൽഹിക്ക് പോയതെന്ന് വിജയ് കുറ്റപ്പെടുത്തി. “ജനങ്ങളുടെ പ്രശ്നത്തിൽ നിങ്ങൾ എന്ത് ചെയ്തു?” എന്ന് ചോദിച്ച അദ്ദേഹം, മാറ്റത്തിനായി തനിക്ക് ഒരു അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിക്കുറിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് വിജയ് പ്രചാരണം തുടരുന്നത്.

Major error in Vijay’s nomination papers; Difference in papers filed in two constituencies

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.