Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റം: ഈ പത്ത് കാര്യങ്ങൾ അറി‍ഞ്ഞിരിക്കണം

Canada Varthakal by Canada Varthakal
April 2, 2026
in Immigration
Reading Time: 1 min read
കാനഡ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റം: ഈ പത്ത് കാര്യങ്ങൾ അറി‍ഞ്ഞിരിക്കണം

ഒട്ടാവ : കാനഡയിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിടുന്നവർക്കും നിലവിൽ അവിടെ താൽക്കാലിക വിസയിൽ കഴിയുന്നവർക്കും നിർണ്ണായകമായ പത്തോളം മാറ്റങ്ങളാണ് 2026 ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിൽ വരുന്നത്. ഫെഡറൽ-പ്രൊവിൻഷ്യൽ തലങ്ങളിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങൾ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷകരെയും വിദേശ തൊഴിലാളികളെയും ഒരുപോലെ ബാധിക്കും. പുതിയ നിയമപ്രകാരം സ്ഥിരതാമസത്തിനുള്ള അപേക്ഷാ ഫീസിലും പാസ്‌പോർട്ട് നിരക്കിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 30 മുതൽ പിആർ അപേക്ഷാ ഫീസുകൾ പുതുക്കും. പ്രധാന അപേക്ഷകരുടെയും പങ്കാളികളുടെയും ‘റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ്’ ഫീസ് 575 ഡോളറിൽ നിന്ന് 600 ഡോളറായി ഉയരും. എക്സ്പ്രസ് എൻട്രി ഉൾപ്പെടെയുള്ള ഹൈ സ്കിൽഡ് പ്രോഗ്രാമുകളുടെ ഫീസിലും വർധനവുണ്ട്. പാസ്‌പോർട്ട് നിരക്കുകൾ മാർച്ച് 31 മുതൽ തന്നെ വർധിപ്പിച്ചു കഴിഞ്ഞു. 10 വർഷ കാലാവധിയുള്ള അഡൽറ്റ് പാസ്‌പോർട്ടിന് ഇനി മുതൽ 177 ഡോളർ നൽകണം. എന്നാൽ അപേക്ഷ നൽകി 30 പ്രവൃത്തിദിവസത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ ഫീസ് പൂർണ്ണമായും തിരികെ നൽകുമെന്ന ഉറപ്പും സർക്കാർ നൽകുന്നുണ്ട്.

ADVERTISEMENT

അഭയാർത്ഥി നിയമങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിൽ സി-12 നിയമമായതോടെ, കാനഡയിൽ എത്തി ഒരു വർഷത്തിന് ശേഷം അഭയാർത്ഥി അപേക്ഷ നൽകുന്നവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ അനധികൃതമായി അതിർത്തി കടന്നെത്തുന്നവർ 14 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചില്ലെങ്കിലും അയോഗ്യരാക്കപ്പെടും. താൽക്കാലിക താമസക്കാർക്ക് പിആർ ലഭിക്കുന്നതിനായി 33,000 പേർക്ക് അവസരം നൽകുന്ന പുതിയ ‘ടിആർ ടു പിആർ’ പാതയുടെ വിശദാംശങ്ങളും ഈ മാസം പുറത്തുവിടും.

സൂപ്പർ വിസ നിയമങ്ങളിൽ ഇളവ് വരുത്തിയത് മാതാപിതാക്കളെയും മുത്തശ്ശിമാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാണ്. ഹോസ്റ്റിന്റെ വരുമാനം കണക്കാക്കുന്നതിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി അനുവദിച്ചിട്ടുണ്ട്. അതേസമയം, എക്കണോമിക് ക്ലാസ് വഴി പിആർ ലഭിച്ചവർക്ക് സർക്കാർ നൽകുന്ന സെറ്റിൽമെന്റ് സേവനങ്ങൾ ഇനി ആറ് വർഷം വരെ മാത്രമേ ലഭ്യമാകൂ. യുക്രൈൻ പൗരന്മാർക്കുള്ള വർക്ക് പെർമിറ്റ് കാലാവധി 2027 മാർച്ച് വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇത് ഒരാൾക്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

കുടിയേറ്റ നിയമങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ അപേക്ഷകരുടെ പ്ലാനുകളെ ബാധിക്കാനിടയുള്ളതിനാൽ, കൃത്യമായ രേഖകൾ തയ്യാറാക്കി വെക്കാനും അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റുകളുടെ സഹായം തേടാനും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

10 New Canada Immigration Changes In April 2026

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.