Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

എപ്സ്റ്റീൻ ലൈംഗിക കടത്ത് കേസ്: 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിന് ബാങ്ക് ഓഫ് അമേരിക്ക!

Canada Varthakal by Canada Varthakal
March 29, 2026
in World
Reading Time: 1 min read
എപ്സ്റ്റീൻ ലൈംഗിക കടത്ത് കേസ്: 72.5 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിന് ബാങ്ക് ഓഫ് അമേരിക്ക!

വാഷിം​ഗ്ടൺ: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയ്ക്ക് സഹായം നൽകിയെന്നാരോപിച്ച് ബാങ്ക് ഓഫ് അമേരിക്കയ്‌ക്കെതിരെ നൽകിയ കേസ് ഒത്തുതീർപ്പിലേക്ക്. അതിജീവിതർക്കായി ഒരു യുവതി നൽകിയ പരാതിയിൽ 72.5 മില്യൺ ഡോളർ നൽകി കേസ് അവസാനിപ്പിക്കാൻ ബാങ്ക് സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. എപ്സ്റ്റീന്റെ ക്രിമിനൽ സംഘങ്ങൾക്ക് സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നതായിരുന്നു ബാങ്കിനെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ ജെ പി മോർഗൻ, ഡച്ച് ബാങ്ക് എന്നിവരും സമാനമായ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നു.

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾക്ക് തങ്ങൾ അറിഞ്ഞുകൊണ്ട് സഹായം നൽകിയിട്ടില്ലെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ ഔദ്യോഗിക വാദം. എന്നാൽ നിയമനടപടികൾ നീണ്ടുപോകുന്നതും അതുവഴിയുണ്ടാകുന്ന വിവാദങ്ങളും ഒഴിവാക്കാനാണ് വൻതുക നൽകി ഒത്തുതീർപ്പിന് തയ്യാറായതെന്ന് ബാങ്ക് വ്യക്തമാക്കി. എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകൾ മറച്ചുവെക്കാനും ഇരകളാക്കപ്പെട്ടവർക്ക് പണം കൈമാറാനും ബാങ്ക് സൗകര്യമൊരുക്കിയെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. ഈ കേസിൽ ബാങ്ക് ഒപ്പിട്ട കരാറുകളുടെ തെളിവുകൾ കോടതി ശരിവെച്ചിട്ടുണ്ട്.

ADVERTISEMENT

വിവാദമായ ‘എപ്സ്റ്റീൻ ഫയൽസിൽ’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് 69 തവണ പരാമർശിക്കപ്പെട്ടതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലൈംഗിക കുറ്റവാളിയായ ലാറി നാസറിന് എപ്സ്റ്റീൻ എഴുതിയെന്ന് കരുതപ്പെടുന്ന കത്തിലായിരുന്നു ട്രംപിനെതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ട്രംപിനെതിരായ ഈ ആരോപണങ്ങൾ വ്യാജമാണെന്നും അത്തരം കത്തുകൾ നിലവിലില്ലെന്നും യുഎസ് നീതിന്യായ വകുപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രമുഖരായ രാഷ്ട്രീയക്കാരും ബിസിനസുകാരും ഉൾപ്പെട്ട ശൃംഖലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇപ്പോഴും അമേരിക്കയിൽ സജീവമാണ്.

ഉന്നത വ്യക്തികളുടെ ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ശതകോടീശ്വരനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. വിചാരണ നേരിടുന്നതിനിടെ 2019-ൽ ജയിലിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എപ്സ്റ്റീന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ ആഗോളതലത്തിൽ തന്നെ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ബാങ്ക് ഓഫ് അമേരിക്കയുമായുള്ള പുതിയ ഒത്തുതീർപ്പ് കരാർ ഈ വിവാദങ്ങൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്.

Epstein sex trafficking case: Bank of America settles for $72.5 million!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുഎഇയുടെ അപ്രഖ്യാപിത വിസ നിയന്ത്രണം: പാകിസ്ഥാന്റെ വിദേശ വ്യാപാരത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്
World

യുഎഇയുടെ അപ്രഖ്യാപിത വിസ നിയന്ത്രണം: പാകിസ്ഥാന്റെ വിദേശ വ്യാപാരത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്

by Canada Varthakal
July 29, 2026
സൗദി ദേശീയ ദിനം: ഔദ്യോഗിക ലോഗോയും സ്ലോഗനും പ്രകാശനം ചെയ്തു
World

സൗദി ദേശീയ ദിനം: ഔദ്യോഗിക ലോഗോയും സ്ലോഗനും പ്രകാശനം ചെയ്തു

by Canada Varthakal
July 29, 2026
ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്
World

ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.