Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
March 25, 2026
in Immigration
Reading Time: 1 min read
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

കാനഡയിലെ സ്ഥിരതാമസത്തിന് (PR) വഴിതുറക്കുന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ ഡ്രോ ഫലങ്ങൾ പുറത്തുവന്നു. 2026 മാർച്ച് 25-ന് നടന്ന 5 തിരഞ്ഞെടുപ്പുകളിലൂടെ വിവിധ തൊഴിൽ മേഖലകളിലായി ആകെ 1,112 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്. ഒന്റാരിയോയിലെ തൊഴിൽ വിപണിയിലെ ആവശ്യകത പരിഗണിച്ചാണ് വിദേശ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ, ഇൻ-ഡിമാൻഡ് സ്കിൽസ് എന്നീ വിഭാഗങ്ങളിലായി ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ഗ്രേറ്റർ ടൊറന്റോ ഏരിയ (GTA), സൗത്ത് വെസ്റ്റേൺ ഒന്റാരിയോ, സെൻട്രൽ ഒന്റാരിയോ, ഈസ്റ്റേൺ ഒന്റാരിയോ, നോർത്തേൺ ഒന്റാരിയോ എന്നീ മേഖലകളിലെ തൊഴിൽ വാഗ്ദാനമുള്ളവർക്കാണ് ഇത്തവണ മുൻഗണന ലഭിച്ചത്. ഫോറിൻ വർക്കർ , ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീമിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 431 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചപ്പോൾ സൗത്ത് വെസ്റ്റേൺ ഒന്റാറിയോയിൽ 251 പേർക്കും നോർത്തേൺ ഒന്റാരിയോയിൽ 57 പേർക്കും ക്ഷണം ലഭിച്ചു. ഫോറിൻ വർക്കർ , ഇന്റർനാഷണൽ സ്റ്റുഡന്റ് , ഇൻ- ഡിമാൻഡ് സ്കിൽസ് സ്ട്രീം വഴി സെൻട്രൽ ഒന്റാറിയോയിൽ (GTA ഒഴികെ) 199 പേർക്കും ഈസ്റ്റേൺ ഒന്റാരിയോയിൽ 174 പേർക്കും ക്ഷണം ലഭിച്ചു. ഇൻ-ഡിമാൻഡ് സ്കിൽസ് വിഭാഗത്തിൽ കുറഞ്ഞ കട്ട് ഓഫ് സ്കോർ 32 വരെ താഴ്ന്നത് അപേക്ഷകർക്ക് ആശ്വാസകരമായി. ഒട്ടാവ കേന്ദ്രീകരിച്ചുള്ള ഈസ്റ്റേൺ ഒന്റാരിയോയിൽ ടെക് ജോലികൾക്കൊപ്പം ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും മികച്ച പരിഗണന ലഭിച്ചു.

ADVERTISEMENT

നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിലുടമ 14 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണമെന്നും തുടർന്ന് 17 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥി ഇ-ഫൈലിംഗ് പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. ഒ.ഐ.എൻ.പി. നോമിനേഷൻ ലഭിക്കുന്നതോടെ എക്സ്പ്രസ് എൻട്രി സി.ആർ.എസ്. സ്കോറിൽ 600 അധിക പോയിന്റുകൾ ലഭിക്കുമെന്നതിനാൽ അപേക്ഷകർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും. വരും മാസങ്ങളിലും സമാനമായ കൂടുതൽ ഡ്രോകൾ ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

OINP Draw: Here are the details of the 5 draws held on March 25, 2026
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.