ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇസ്രായേലിലെ ഡിമോന ആണവ നിലയം തകർക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകി. തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇറാൻ്റെ ഈ പുതിയ നിലപാട് റിപ്പോർട്ട് ചെയ്തത്. ഇറാൻ-അമേരിക്ക സംഘർഷം നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ യുദ്ധം ഇനിയും രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൂടി നീണ്ടുനിന്നേക്കാമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദൻ വ്യക്തമാക്കി. ഇസ്രായേലിന്റെ നിലപാടുകളാണ് സമാധാന ശ്രമങ്ങൾക്ക് തടസ്സമാകുന്നതെന്നും വെടിനിർത്തൽ ചർച്ചകളിൽ നിലവിൽ പുരോഗതിക്ക് സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനത്തിനായി തുർക്കി ശ്രമങ്ങൾ തുടരുമെന്നും ഹകാൻ ഫിദൻ അറിയിച്ചു.
Iran warns US of retaliation against Dimona nuclear plant if power plants are attacked
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



