സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ സ്ത്രീകൾക്ക് വോട്ടവകാശവും പൊതുപദവികൾ വഹിക്കാനുള്ള അവകാശവും ലഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറ് മിടുക്കികളായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. 10-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്കാണ് 1,000 ഡോളർ മൂല്യമുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.
സംസ്ഥാനത്തെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള പെൺകുട്ടികളുടെ നേതൃപാടവം വളർത്തുന്നതിനും അവരുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹിക സേവനങ്ങളിലെ പങ്കാളിത്തം, നേതൃത്വ ഗുണങ്ങൾ, മികച്ച അക്കാദമിക് പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ആകെ 284 അപേക്ഷകരിൽ നിന്നാണ് 100 പേരെ കണ്ടെത്തിയത്.
പ്രീമിയർ ടോണി വേക്ക്ഹാം, വനിതാ-ലിംഗസമത്വ മന്ത്രി ലേല ഇവാൻസ് എന്നിവർ ചേർന്നാണ് സ്കോളർഷിപ്പ് ജേതാക്കളെ അഭിനന്ദിച്ചത്. നൂറ് വർഷം മുൻപ് സ്ത്രീകൾ നേടിയെടുത്ത പോരാട്ടവീര്യത്തിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം, നാളെയുടെ വാഗ്ദാനങ്ങളായ യുവനേതാക്കളെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ലേല ഇവാൻസ് പറഞ്ഞു. ഏപ്രിൽ മൂന്നിന് ഈ ആഘോഷ പരിപാടികൾ ഔദ്യോഗികമായി സമാപിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
100 Scholarships to Young Women



