Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ ഇമിഗ്രേഷൻ ബാക്ക് ലോ​ഗ് കുറഞ്ഞു; അപേക്ഷകർക്ക് പ്രതീക്ഷയേകി പുതിയ കണക്കുകൾ

Canada Varthakal by Canada Varthakal
March 19, 2026
in Immigration
Reading Time: 1 min read
canada immigration

credits google

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകർന്ന് ഇമിഗ്രേഷൻ വകുപ്പിന്റെ (IRCC) പുതിയ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് മാസമായി 10 ലക്ഷത്തിന് മുകളിൽ നിന്നിരുന്ന ബാക്ക് ലോ​ഗ് ഒടുവിൽ ലക്ഷ്യസ്ഥാനത്തിന് താഴെയെത്തി. ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം 9,90,300 അപേക്ഷകളാണ് നിലവിൽ നടപടിക്രമങ്ങൾ വൈകി നിൽക്കുന്നത്. ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 24,400 അപേക്ഷകളുടെ കുറവാണുള്ളത്.

താൽക്കാലിക വിസക്കാർക്ക് നേട്ടം; പിആർ അപേക്ഷകർക്ക് തിരിച്ചടി

ADVERTISEMENT

മൊത്തത്തിലുള്ള കണക്കുകൾ കുറഞ്ഞെങ്കിലും സ്ഥിരതാമസത്തിന് (Permanent Residency) അപേക്ഷിച്ചവർക്ക് ആശങ്ക ഒഴിയുന്നില്ല. താൽക്കാലിക വിസകളുടെ (Temporary Residence) കാര്യത്തിലാണ് വലിയ പുരോഗതിയുണ്ടായത്. ഈ വിഭാഗത്തിൽ മാത്രം 33,200 അപേക്ഷകൾ കുറഞ്ഞു. എന്നാൽ പിആർ (PR) അപേക്ഷകളുടെ എണ്ണം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ച് 5,35,300-ൽ എത്തിയിരിക്കുകയാണ്. പുതിയ അപേക്ഷകൾ വർദ്ധിക്കുന്നതും പഴയവ തീർപ്പാക്കുന്നതിലെ വേഗതക്കുറവുമാണ് ഇതിന് കാരണം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിയന്ത്രണങ്ങൾ വന്നതോടെ പഠന വിസയ്ക്കുള്ള അപേക്ഷകളിൽ വലിയ കുറവുണ്ടായി. എന്നാൽ നിർമ്മാണ മേഖലയിലും ആരോഗ്യരംഗത്തും തൊഴിലാളികളെ ആവശ്യമായതിനാൽ വർക്ക് പെർമിറ്റുകൾ വേഗത്തിൽ അനുവദിക്കുന്നുണ്ട്. കനേഡിയൻ പൗരത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിൽ തുടർച്ചയായ എട്ടാം മാസവും വർദ്ധന രേഖപ്പെടുത്തി. ഏകദേശം 60,300 അപേക്ഷകളാണ് പൗരത്വത്തിനായി കാത്തുനിൽക്കുന്നത്. എക്സ്പ്രസ് എൻട്രി വഴി അപേക്ഷിച്ചവർ കുറഞ്ഞത് ഏഴ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. സ്പൗസൽ സ്പോൺസർഷിപ്പ് (Outland) വഴിയുള്ളവർക്ക് 15 മാസത്തോളം സമയം എടുത്തേക്കാം.

ജനുവരി മാസം പൊതുവെ ഇമിഗ്രേഷൻ നടപടികൾക്ക് വേഗത കുറഞ്ഞ സമയമാണെങ്കിലും, വരും മാസങ്ങളിൽ കൂടുതൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കുമെന്നാണ് ഇമിഗ്രേഷൻ വകുപ്പിന്റെ പ്രതീക്ഷ. താൽക്കാലിക വിസകളുടെ എണ്ണം കുറയുന്നത് മൊത്തത്തിലുള്ള സിസ്റ്റത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada Immigration Backlog Finally Drops Below 1 Million In 2026

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.