Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ; മാർച്ച് 17 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
March 17, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി CEC ഡ്രോ; മാർച്ച് 17 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിന് അവസരം തേടുന്നവർക്ക് ആശ്വാസമേകി IRCC പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 4,000 അപേക്ഷകർക്കാണ് ഇത്തവണ അപേക്ഷിക്കാൻ (ITA) ക്ഷണം ലഭിച്ചത്. 2026-ൽ നടക്കുന്ന പതിനാറാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്.

ഇത്തവണത്തെ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് CRS സ്കോർ കുറഞ്ഞത് 507 പോയിന്റാണ് വേണ്ടത്. 2025 മെയ് 11-ന് യുടിസി സമയം വൈകിട്ട് 6:57-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചിരിക്കുന്നത്. ഈ വർഷം നടക്കുന്ന അഞ്ചാമത്തെ സിഇസി നറുക്കെടുപ്പാണിത്. നിലവിൽ രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവർക്കും മുൻപ് കനേഡിയൻ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

2026-ന്റെ തുടക്കം മുതൽ ആഭ്യന്തര അപേക്ഷകർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയമാണ് കാനഡ സ്വീകരിക്കുന്നത്. പ്രത്യേകിച്ച് പ്രൊവിൻഷ്യൽ നോമിനേഷൻ ഉള്ളവർക്കും കനേഡിയൻ പ്രവൃത്തിപരിചയമുള്ളവർക്കും സ്ഥിരതാമസത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു. ഈ വർഷം ഇതുവരെ വിവിധ വിഭാഗങ്ങളിലായി 49,604 അപേക്ഷകൾക്ക് ഐആർസിസി ക്ഷണം നൽകിക്കഴിഞ്ഞു. ഇതിൽ പകുതിയിലധികം അപേക്ഷകരും (28,000 പേർ) കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.

കാനഡയുടെ നിലവിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് വിവിധ വിഭാഗങ്ങളിലായി നറുക്കെടുപ്പുകൾ നടക്കുന്നത്. സിഇസിക്ക് പിന്നാലെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കാണ് (14,000 പേർ) ഈ വർഷം കൂടുതൽ അവസരം ലഭിച്ചത്. ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് വിഭാഗത്തിൽ 4,000 പേർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 2,583 പേർക്കും ക്ഷണം ലഭിച്ചു. കൂടാതെ ഡോക്ടർമാർക്കും സീനിയർ മാനേജർമാർക്കുമായി പ്രത്യേക നറുക്കെടുപ്പുകളും ഈ വർഷം നടന്നിട്ടുണ്ട്. വരും മാസങ്ങളിലും കൂടുതൽ നറുക്കെടുപ്പുകൾ ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ മേഖലയിലെ വിദഗ്ധർ നൽകുന്ന സൂചന.


കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


Express Entry CEC Draw; Here are the details of the draw held on March 17, 2026



Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.