Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ക്യാമ്പസിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഹിന്ദു വിദ്യാർത്ഥിനികൾ; ഹനുമാൻ ചാലിസയും ഗംഗാജലവുമായി വിഎച്ച്പി പ്രതിഷേധം

Canada Varthakal by Canada Varthakal
March 16, 2026
in India
Reading Time: 1 min read
ക്യാമ്പസിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ഹിന്ദു വിദ്യാർത്ഥിനികൾ; ഹനുമാൻ ചാലിസയും ഗംഗാജലവുമായി വിഎച്ച്പി പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സ്വകാര്യ കോളേജ് ക്യാമ്പസിനുള്ളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെച്ചൊല്ലി വൻ വിവാദം. മാർച്ച് 11-ന് മുസ്ലീം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി നടത്തിയ വിരുന്നിൽ ഹിന്ദു വിദ്യാർത്ഥിനികൾ പങ്കെടുത്തതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘ഇസ്ലാമികവൽക്കരണം’ നടത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോളേജിന് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്തു. പ്രതിഷേധത്തിനിടെ ക്യാമ്പസിനുള്ളിൽ ഗംഗാജലം തളിച്ച് ‘ശുദ്ധീകരണ’ ചടങ്ങുകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇഫ്താർ വിരുന്ന് നടന്ന സ്ഥലം അശുദ്ധമായെന്നും അത് ശുദ്ധീകരിക്കാനാണ് ഗംഗാജലം ഉപയോഗിച്ചതെന്നുമാണ് വിഎച്ച്പി പ്രവർത്തകരുടെ വാദം.

ADVERTISEMENT

സംഭവം നിഗൂഢമായ അജണ്ടയുടെ ഭാഗമാണെന്ന് വിഎച്ച്പി കൺവീനർ ജിതേന്ദ്ര ചൗഹാൻ ആരോപിച്ചു. ഇത്തരം മതപരമായ പരിപാടികൾ വിദ്യാലയങ്ങൾക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.

അതേസമയം, പ്രതിഷേധങ്ങളെ തള്ളി കോളേജ് അധികൃതർ രംഗത്തെത്തി. ക്യാമ്പസിൽ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾ ഒരേപോലെ നടത്താറുണ്ടെന്നും മതസൗഹാർദ്ദം നിലനിർത്താനാണ് ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ക്യാമ്പസിൽ വിപുലമായ രീതിയിൽ ഹോളി ആഘോഷിച്ചിരുന്നുവെന്നും വിവേചനമില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്നും മാനേജ്‌മെന്റ് പ്രതികരിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Hindu students attend Iftar party on campus; VHP protests with Hanuman Chalisa and Ganga water

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.