Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വാഹനങ്ങളിലെത്തിയ അഞ്ജാത സംഘം ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തു; ഒരാൾക്ക് പരിക്ക്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
March 13, 2026
in British Columbia
Reading Time: 1 min read
വാഹനങ്ങളിലെത്തിയ അഞ്ജാത സംഘം ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തു; ഒരാൾക്ക് പരിക്ക്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

നാനൈമോ: ബ്രിട്ടീഷ് കൊളംബിയയിലെ നാനൈമോ നഗരത്തിൽ പൊതുജനങ്ങളെ ലക്ഷ്യമിട്ട് എയർസോഫ്റ്റ് പെല്ലറ്റ് ഗൺ ഉപയോഗിച്ച് ആക്രമണം. വ്യാഴാഴ്ച രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു. തിരക്കേറിയ ഇടങ്ങളിൽ ആൾക്കൂട്ടത്തിന് നേരെ വാഹനങ്ങളിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു.

നഗരമധ്യത്തിലെ ‘ദ് ക്വീൻസ്’ നൈറ്റ് ക്ലബിന് മുന്നിലാണ് ആദ്യ ആക്രമണം നടന്നത്. രാത്രി ഒൻപത് മണിയോടെ ക്ലബിന് പുറത്ത് കാത്തുനിന്നവർക്ക് നേരെ കറുത്ത വാനിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. ഡോഡ്ജ് കാരവൻ (Dodge Caravan) മോഡലിലുള്ള വാഹനത്തിൽ നിന്നുമാണ് ആക്രമണമുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു. വെടിയുതിർത്തതിന് പുറമെ വാഹനത്തിനുള്ളിൽ നിന്നും പാനീയങ്ങൾ ജനങ്ങൾക്ക് നേരെ എറിഞ്ഞതായും ദൃക്‌സാക്ഷികൾ മൊഴി നൽകി.

ADVERTISEMENT

ആദ്യ സംഭവം നടന്ന് കൃത്യം മുപ്പത് മിനിറ്റിനുള്ളിൽ അടുത്ത ആക്രമണവും റിപ്പോർട്ട് ചെയ്തു. പോർട്ട് പ്ലേസ് മാളിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന യാത്രക്കാർക്ക് നേരെയാണ് രണ്ടാമത് വെടിവെപ്പുണ്ടായത്. വെള്ളി നിറത്തിലുള്ള സെഡാൻ കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് ഇവിടെ അക്രമം നടത്തിയത്. ഈ ആക്രമണത്തിൽ ഒരാളുടെ മുഖത്ത് പരിക്കേറ്റു. ഇയാൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.

സംഭവം നടന്ന ഉടൻ തന്നെ പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും അക്രമിസംഘത്തെ കണ്ടെത്താനായിട്ടില്ല. വെള്ളി നിറത്തിലുള്ള സെഡാൻ കാർ നിക്കോൾ സ്ട്രീറ്റ് ലക്ഷ്യമാക്കി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് ആക്രമണങ്ങളിലും വ്യത്യസ്ത വാഹനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതിനാൽ ഒരേ സംഘമാണോ ഇതിന് പിന്നിലെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്ന് നാനൈമോ ആർസിഎംപി കോൺസ്റ്റബിൾ ഗാരി ഒബ്രിയൻ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, കാറുകളിലെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ എന്നിവ ലഭ്യമായവർ അത് പോലീസിന് കൈമാറണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. നഗരത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

pellet-gun-air-soft-crowds-nanaimo

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: pellet-gun-air-soft
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

wildfire in Lions Bay, B.C
British Columbia

BC WildFire ബി.സിയിൽ കാട്ടുതീ പടരുന്നു: ലയൺസ് ബേയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ്

by Canada Varthakal
August 24, 2026
Vancouver lightning storm REPRESENTED PHOTO
British Columbia

Vancouver lightning storm; ശക്തമായ മിന്നലും കൊടുങ്കാറ്റും: വാൻകൂവർ വിമാനത്താവളം സ്തംഭിച്ചു, നാശനഷ്ടം

by Canada Varthakal
August 23, 2026
B.C. wildfire evacuees representative image
British Columbia

Wildfire Evacuees: Helping Kids Process Trauma; ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ ഭീതി; കുഞ്ഞു വരകളിലൂടെ പ്രത്യാശ തീർത്ത് നാലുവയസ്സുകാരി

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.