സ്ലൈഗോ: അയർലണ്ടിലെ സ്ലൈഗോയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് നൈസിൻ തോമസ് അന്തരിച്ചു. ചാലക്കുടി മാളിയേക്കൽ ചെറ്റാക്കൽ കുടുംബാംഗമാണ്. സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു നൈസിൻ. ഭർത്താവ് ആൽബിൻ സെബാസ്റ്റ്യൻ സ്ലാറ്റേലാനും ഇതേ ആശുപത്രിയിൽ തന്നെ നഴ്സായി ജോലി ചെയ്യുന്നു. ബാംഗ്ലൂർ ഗൗതം കോളേജ് ഓഫ് നഴ്സിംഗിൽ നിന്ന് പഠനം പൂർത്തിയാക്കിയ നൈസിൻ, പൂനെ റുബി ഹാൾ ക്ലിനിക്ക്, ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത്, എന്നിസ്ക്രോണിയിലെ സോനാസ് നഴ്സിംഗ് ഹോം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ മാസം 16-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ബാലിസോഡെയറിലെ സെന്റ് ബ്രിജിഡ്‌സ് ചർച്ചിൽ (St Brigid’s Church, Ballisodare – F91RH70) സംസ്കാര ചടങ്ങുകൾ നടക്കും. 15-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ സ്ലൈഗോ കാർട്രോൺ ക്രോസിലുള്ള ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ (Seán Feehily’s Funeral Home, Cartron Cross – F91EH98) പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും. സംസ്കാര ചടങ്ങുകൾ തത്സമയം കാണുന്നതിനായി ഓൺലൈൻ ലിങ്കും ലഭ്യമാണ്.
Malayali nurse Nysin Thomas passes away in Sligo, Ireland
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



