ജനീവ: സ്വിസ് തലസ്ഥാനമായ ബേണിന് പടിഞ്ഞാറുള്ള കെർസേഴ്സ് നഗരത്തിൽ ബസ്സിന് തീപിടിച്ച് ആറ് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചതായി പോലീസ് അറിയിച്ചു. സ്വിസ് നാഷണൽ പോസ്റ്റൽ സർവീസുമായി ബന്ധപ്പെട്ട ‘പോസ്റ്റ് ബസ്’ എന്ന സ്ഥാപനത്തിന്റെ പ്രാദേശിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും തീപിടിച്ച നിലയിലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ അട്ടിമറി സാധ്യത സംശയിക്കുന്നതായി ഫ്രിബർഗ് കന്റോൺ പോലീസ് വക്താവ് ഫ്രെഡറിക് പാപ്പോ അറിയിച്ചു. തീപിടുത്തത്തിന് പിന്നിൽ ആരെങ്കിലും മനഃപൂർവ്വം ചെയ്ത പ്രവൃത്തികളാണോ എന്ന് പോലീസ് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആംബുലൻസുകളിലും ഹെലികോപ്റ്ററിലുമായി ആശുപത്രികളിലേക്ക് മാറ്റി. മറ്റ് രണ്ട് പേർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bus catches fire near Bern: Six dead, three seriously injured



