ഹാലിഫാക്സ്: കനത്ത ജനരോഷത്തെത്തുടർന്ന് ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമായി കോടിക്കണക്കിന് രൂപയുടെ ധനസഹായം നോവ സ്കോഷ്യ സർക്കാർ പുനഃസ്ഥാപിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള 53.6 ദശലക്ഷം ഡോളറിന്റെ ഗ്രാന്റുകളും ഫണ്ടിംഗുമാണ് തിരികെ നൽകാൻ പ്രീമിയർ ടിം ഹൂസ്റ്റൺ ഉത്തരവിട്ടത്. ചൊവ്വാഴ്ച രാവിലെ ഹാലിഫാക്സിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ചെവികൊണ്ടുവെന്നും ദൈനംദിന ജീവിതത്തിന് അത്യാവശ്യമായ ഇത്തരം സഹായങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രീമിയർ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതൽ സഹായങ്ങൾ നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനഃസ്ഥാപിച്ച തുകയിൽ 21.4 ദശലക്ഷം ഡോളർ നേരിട്ടുള്ള ഗ്രാന്റുകളായും 22.2 ദശലക്ഷം ഡോളർ ആഫ്രിക്കൻ നോവ സ്കോഷ്യൻ, തദ്ദേശീയ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികൾക്കായും വിനിയോഗിക്കും. കൂടാതെ, ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് 10 ദശലക്ഷം ഡോളർ കൈമാറും. പുതിയ തീരുമാനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 1.24 ബില്യൺ ഡോളറായി ഉയർന്നു. സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്ന ഈ തീരുമാനം സർക്കാരിന്റെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
N.S. government to reinstate $53.6 million in grants, funding



