Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

യുഎസ് താവളങ്ങൾ നീക്കം ചെയ്യണം, അല്ലെങ്കിൽ മിസൈൽ ഭീഷണി തുടരും: ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
March 6, 2026
in World
Reading Time: 1 min read
യുഎസ് താവളങ്ങൾ നീക്കം ചെയ്യണം, അല്ലെങ്കിൽ മിസൈൽ ഭീഷണി തുടരും: ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇറാൻ ആവിശ്യപ്പെട്ടു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ മണ്ണിൽ നിന്ന് യുഎസ് താവളങ്ങൾ നീക്കം ചെയ്താൽ മാത്രമേ ഇറാന്റെ മിസൈൽ ഭീഷണിയിൽ നിന്ന് ഒഴിവാകാൻ സാധിക്കൂ എന്ന് ഇറാനിയൻ എംപി മുന്നറിയിപ്പ് നൽകിയതായി ‘ടെഹ്‌റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യ്തു. മിഡിൽ ഈസ്റ്റിലെ സംഘർഷം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ കടുത്ത ഭീഷണി ഉയർന്നിരിക്കുന്നത്.

അതിനിടെ, യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാനിലെ മരണസംഖ്യ 1230 ആയി ഉയർന്നു. വ്യാഴാഴ്ചയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം തുടർന്നു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലും ആക്രമണങ്ങൾ ശക്തമാണ്. മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായി തുടരുമ്പോൾ, അയൽ രാജ്യങ്ങൾ അമേരിക്കയുമായി പുലർത്തുന്ന സൈനിക സഹകരണം അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

ADVERTISEMENT

ശ്രീലങ്കൻ തീരത്ത് ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക കടുത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ പേർഷ്യൻ ഗൾഫിൽ യുഎസ് പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ സായുധ സേനയായ ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര കപ്പൽ ചാനലുകളിൽ ഇറാൻ ആക്രമണം തുടങ്ങിയത് ആഗോള എണ്ണ വിപണിയെയും ആശങ്കയിലാക്കുന്നു.

പശ്ചിമേഷ്യയിലെ സൈനിക വിന്യാസത്തിന്റെ ഭൂപടം താഴെ നൽകുന്നു:
നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യത മങ്ങുകയാണ്. ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെ മേഖലയിൽ ഒരു പൂർണ്ണമായ യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ എപ്രകാരം നേരിടുമെന്ന കാര്യത്തിൽ ഇറാൻ തങ്ങളുടെ സൈനിക തന്ത്രങ്ങൾ പരിഷ്കരിച്ചു വരികയാണെന്നും സൂചനയുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US bases must be removed, or missile threat will continue: Iran warns Gulf countries

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026
ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയന്ത്രണം: സെനറ്റ് കമ്മിറ്റിയെ എതിർപ്പ് അറിയിച്ച് ഇലോൺ മസ്കിന്റെ ‘എക്‌സ്’
World

ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയന്ത്രണം: സെനറ്റ് കമ്മിറ്റിയെ എതിർപ്പ് അറിയിച്ച് ഇലോൺ മസ്കിന്റെ ‘എക്‌സ്’

by Canada Varthakal
July 30, 2026
യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം: ശക്തമായ തിരിച്ചടിയുമായി അമേരിക്ക
World

യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം: ശക്തമായ തിരിച്ചടിയുമായി അമേരിക്ക

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.