തൃശ്ശൂർ : വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിം പരിശീലകനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് (24) രണ്ട് യുവതികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
ഒരേസമയം രണ്ട് യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. തങ്ങൾ രണ്ടുപേരും ഒരേ വ്യക്തിയാൽ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതികൾ നെടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിൽ ഒരു യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
അറസ്റ്റിലായ അജ്മലിനെതിരെ മുൻപും സമാനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Gym trainer arrested in Thrissur for molesting girl on promise of marriage



