ടെഹ്‌റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ താത്കാലിക പിൻഗാമിയായി ആയത്തുള്ള അറാഫിയെ നിയമിച്ചതായി ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെയുള്ള ഇടക്കാല ചുമതലയാണ് അറാഫിക്കിന് നൽകിയിരിക്കുന്നത്. ഖമനെയിയുടെ വിയോഗത്തെത്തുടർന്നുണ്ടായ ഭരണപരമായ അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് അടിയന്തരമായി ഈ നിയമനം നടത്തിയത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ നയിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം അറാഫിക്കിനായിരിക്കും.
ഖമനെയിയുടെ വധത്തിന് ശക്തമായ പകരം വീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതികാരം ഇറാന്റെ അവകാശവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി അമേരിക്കൻ സൈനിക താവളങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran announces Khamenei's successor; Ayatollah Arafi to take interim charge



