Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വിന്നിപെഗിൽ തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരനെ സുരക്ഷിതമായി കണ്ടെത്തി; രണ്ടുപേർ കസ്റ്റഡിയിൽ

Canada Varthakal by Canada Varthakal
February 27, 2026
in Manitoba
Reading Time: 1 min read
police

വിന്നിപെഗ്: വിന്നിപെഗിൽ വീടിനുള്ളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ സുരക്ഷിതമായി കണ്ടെത്തിയതായി വിന്നിപെഗ് പോലീസ്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഒരു വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ മാതാവും മുപ്പത് വയസ്സുള്ള മറ്റൊരു സ്ത്രീയും തമ്മിലുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മാതാവുമായി മുൻപരിചയമുള്ള സ്ത്രീയാണ് കുട്ടിയെ കൊണ്ടുപോയത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് ‘ആംബർ അലർട്ട്’ (കുട്ടികളെ കാണാതാകുമ്പോൾ നൽകുന്ന അതീവ ജാഗ്രതാ നിർദ്ദേശം) പുറപ്പെടുവിക്കുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1:30-ഓടെ മക്ഫിലിപ്സ് സ്ട്രീറ്റിനും ലോഗൻ അവന്യൂവിനും ഇടയിലുള്ള പ്രദേശത്ത് വെച്ചാണ് കുട്ടിയെയും പ്രതികളിലൊരാളെയും പോലീസ് കണ്ടെത്തിയത്.

ADVERTISEMENT

രണ്ടാമത്തെ പ്രതിയെ മറ്റൊരു സ്ഥലത്തുനിന്നും പിടികൂടി. കുട്ടിയെ കണ്ടെത്തുന്നതിൽ ആംബർ അലർട്ട് നിർണ്ണായകമായെന്ന് കോൺസ്റ്റബിൾ സ്റ്റീഫൻ സ്പെൻസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച കൃത്യമായ സൂചനകളാണ് തിരച്ചിൽ വേഗത്തിലാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് വീട്ടിൽ അക്രമസംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ പ്രതികൾക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ ഇവരുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

കുട്ടിയെ ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേസ് മേജർ ക്രൈംസ് യൂണിറ്റ് അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Amber Alert: Two-year-old boy kidnapped in Winnipeg; police intensify search

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.