Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വാൻകൂവറിൽ ഓഫീസ് കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നു; റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായി ഹൈബ്രിഡ് വർക്ക് കൾച്ചർ

Canada Varthakal by Canada Varthakal
February 27, 2026
in British Columbia
Reading Time: 1 min read
building

credits google

വാൻകൂവർ: പാൻഡെമിക്കിന് ശേഷം ജോലിരീതികളിൽ വന്ന മാറ്റം കാനഡയിലെ വാൻകൂവറിലുള്ള വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. പുതിയ ‘റോയൽ ലെപേജ് കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് റിപ്പോർട്ട്’ പ്രകാരം, കാനഡയിലെ പ്രധാന നഗരങ്ങളിൽ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്ന (Vacancy rate) മൂന്നാമത്തെ നഗരമായി വാൻകൂവർ മാറി. വാൻകൂവർ നഗരമധ്യത്തിൽ 3.6 ശതമാനം വാണിജ്യ ഇടങ്ങളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

മൊൺട്രിയൽ (5.2%), കാൽഗറി (3.8%) എന്നിവയാണ് വാൻകൂവറിന് മുന്നിലുള്ള മറ്റ് നഗരങ്ങൾ. അതേസമയം ടൊറന്റോയിലാണ് ഏറ്റവും കുറഞ്ഞ വേക്കൻസി റേറ്റ് (2.1%) രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസിൽ വന്നുള്ള ജോലിയും വീട്ടിലിരുന്നുള്ള ജോലിയും സംയോജിപ്പിച്ചുള്ള ‘ഹൈബ്രിഡ്’ രീതി കമ്പനികൾ തുടരുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പല വൻകിട കമ്പനികളും തങ്ങളുടെ ഓഫീസ് വിസ്തൃതി കുറയ്ക്കാൻ തീരുമാനിച്ചതോടെ വലിയ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്.

ADVERTISEMENT

വാടകക്കാരെ ആകർഷിക്കുന്നതിനായി കെട്ടിട ഉടമകൾ ഇപ്പോൾ വൻ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ട്. വാടക കുറയ്ക്കുന്നതിനൊപ്പം നിശ്ചിത കാലയളവിലേക്ക് വാടക ഒഴിവാക്കി നൽകുന്ന (Rent-free periods) രീതിയും ഉടമകൾ പരീക്ഷിക്കുന്നു. എന്നാൽ നഗരത്തിന് പുറത്തുള്ള ഓഫീസ് മേഖലകളിൽ സ്ഥിരതയുള്ള വളർച്ചയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, വരും മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. കേന്ദ്ര സർക്കാർ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കാനുള്ള പുതിയ ഉത്തരവ് ഇതിന് കരുത്തേകും. മേയ് മാസത്തോടെ ഉന്നത ഉദ്യോഗസ്ഥരും ജൂലൈയോടെ മറ്റ് ജീവനക്കാരും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ഓഫീസിൽ നേരിട്ടെത്തണമെന്ന് നിർദ്ദേശമുണ്ട്. ഇത് വാൻകൂവർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വാണിജ്യ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Vancouver’s commercial real estate vacancy rate remains high amid hybrid work

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 27, 2026
The Canada Revenue Agency (CRA) national headquarters
British Columbia

വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്, ഒടുവിൽ CRA-യുടെ പിടിവീണു; വൻകൂവറിൽ സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി

by Canada Varthakal
August 27, 2026
Record 1,725 lightning strikes in Metro Vancouver
British Columbia

മെട്രോ വാൻകൂവറിൽ ജാ​ഗ്രത!: കനത്ത മഴ, ഒരൊറ്റ രാത്രി പതിച്ചത് 1,725 ഇടിമിന്നലുകൾ

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.