ഒന്റാറിയോ: സൗത്ത് വെസ്റ്റേൺ ഒന്റാറിയോയിൽ ആമസോൺ തങ്ങളുടെ ‘സെയിം-ഡേ ഡെലിവറി’ സേവനം ലഭ്യമാക്കിയതായി പ്രഖ്യാപിച്ചു. പ്രൈം അംഗങ്ങൾക്കായി പ്രത്യേക ഡെലിവറി വിൻഡോകൾ കൂട്ടിച്ചേർത്തതോടെയാണ് ഒരേ ദിവസം തന്നെ ഉൽപ്പന്നങ്ങൾ കൈപ്പറ്റാനുള്ള സൗകര്യം ഒരുങ്ങിയത്. പുതിയ ക്രമീകരണമനുസരിച്ച് രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ ഉപഭോക്താക്കൾക്ക് ഡെലിവറി ഓപ്ഷനുകൾ തിരഞ്ഞെടുക്കാമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒട്ടാവയിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലും നടപ്പിലാക്കിയ വിജയകരമായ പരീക്ഷണത്തിന് പിന്നാലെയാണ് ഈ സേവനം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ഉപഭോക്താക്കൾ കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ മാറ്റമെന്ന് റീട്ടെയിൽ അനലിസ്റ്റ് ബ്രൂസ് വിൻഡർ വിലയിരുത്തി. ജോലി തിരക്കും പഠനവും ഉൾപ്പെടെയുള്ള തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ ആവശ്യപ്പെടുന്ന സമയത്ത് തന്നെ സാധനങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കൾക്ക് വലിയ മൂല്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റമാണിതെന്നും ഉപഭോക്താക്കളുടെ ആവശ്യകതകൾ മുൻനിർത്തിയാണ് ആമസോൺ ഇത്തരം വിപുലീകരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Good news for Amazon Prime members; Amazon launches ‘same-day delivery’ service in Southwestern Ontario



