19 മാസത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ‘Inferior Conjunction’ മാർച്ച് 22ന് കാണാം
ജ്യോതിശാസ്ത്രത്തിലെ ഒരു അപൂർവ ആകാശ ദൃശ്യത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. മാർച്ച് 22 ശനിയാഴ്ച, ശുക്രഗ്രഹം ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ വരുന്ന ‘inferior conjunction’ എന്ന പ്രതിഭാസം സംഭവിക്കും.inferior conjunction എന്നത് ഒരു ആന്തരിക ഗ്രഹം (ബുധൻ അല്ലെങ്കിൽ ശുക്രൻ) ഭൂമിക്കും സൂര്യനുമിടയിൽ ഒരേ നേർരേഖയിൽ വരുന്ന അവസ്ഥയാണ്. ശുക്രന്റെ കാര്യത്തിൽ, ഇത് ഏകദേശം 19 മാസത്തിലൊരിക്കൽ സംഭവിക്കുന്നു. ഇത് ശുക്രന്റെ ഭ്രമണപഥവും ഭൂമിയുടെ ഭ്രമണപഥവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി സംഭവിക്കുന്നു.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, ഈ സമയത്ത് ശുക്രൻ സായാഹ്ന ആകാശത്തു നിന്നും പ്രഭാത ആകാശത്തിലേക്ക് മാറുന്നു. conjunction ന് ശേഷം, ശുക്രൻ സൂര്യോദയത്തിന് മുമ്പ് പ്രഭാത നക്ഷത്രമായി കാണാൻ സാധിക്കും.
ജ്യോതിശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്, ഈ പ്രതിഭാസം വെറും കണ്ണുകൊണ്ട് നിരീക്ഷിക്കാൻ ശ്രമിക്കരുതെന്നാണ്. കാരണം സൂര്യന്റെ തെളിച്ചം മൂലം ഇത് കാണാൻ സാധിക്കില്ല, കൂടാതെ സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണുകൾക്ക് ഗുരുതരമായ ക്ഷതമേൽപ്പിക്കാൻ സാധ്യതയുണ്ട്.
conjunction ന് തൊട്ടുമുമ്പും ശേഷവും, ശുക്രൻ ഒരു നേർത്ത അർധചന്ദ്രാകൃതിയിൽ കാണപ്പെടുന്നു. ഇത് ടെലിസ്കോപ്പുകൾ ഉപയോഗിച്ചു മാത്രമേ കാണാൻ സാധിക്കൂ. പ്രത്യേക വാതക ഫിൽട്ടറുകളും സൂര്യ പ്രൊജക്ഷൻ സംവിധാനങ്ങളും ഉപയോഗിച്ച് മാത്രമേ ഈ പ്രതിഭാസം സുരക്ഷിതമായി നിരീക്ഷിക്കാൻ സാധിക്കൂ.
ഈ ആകാശ പ്രതിഭാസം കലാരംഗത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്. പോൾ മക്കാർട്നിയുടെ “ദി കിസ് ഓഫ് വീനസ്” എന്ന ഗാനം ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രചിച്ചത്. ഗീതത്തിന്റെ ലിറിക്സിൽ ശുക്രനും സൂര്യനും ചന്ദ്രനും തമ്മിലുള്ള സംയോജനത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.സുരക്ഷാ മുൻകരുതലുകൾ പാലിച്ച് മാത്രമേ ഇത് നിരീക്ഷിക്കാവൂ എന്ന് ഓർമ്മിക്കുക.






