കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മുകുൾ റോയ്, തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണ്ണായക പങ്ക് വഹിച്ച നേതാവാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവി അലങ്കരിച്ച അദ്ദേഹം 2006-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും 2009 മുതൽ 2012 വരെ സഭയിലെ പാർട്ടി നേതാവായി പ്രവർത്തിക്കുകയും ചെയ്തു.
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രിയായും മുകുൾ റോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാൾ രാഷ്ട്രീയത്തിലെ മികച്ച സംഘാടകനെന്ന് പേരെടുത്ത അദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ നെടുംതൂണായാണ് ദീർഘകാലം നിലകൊണ്ടത്. മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായതിന് പിന്നാലെ പാർട്ടിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Former Union Minister Mukul Roy passes away; Trinamool Congress’s strong founding leader passes away


