ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആവേശകരമായ വാർത്തയുമായി ഇമിഗ്രേഷൻ വകുപ്പ് (IRCC). ഫെബ്രുവരി 16ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽപ്പെട്ട 279 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിൽ കുറഞ്ഞത് സിആർഎസ് (CRS) സ്കോർ 789 ഉള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2025 സെപ്റ്റംബർ 5-ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ അവസരം ലഭിച്ചത്.
ഈ വർഷത്തെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. 2026-ന്റെ തുടക്കം മുതൽ കാനഡയ്ക്കുള്ളിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഇമിഗ്രേഷൻ വകുപ്പ് തുടരുന്നത്. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലുള്ളവർക്കുമായി ഇതിനോടകം പതിനായിരക്കണക്കിന് ക്ഷണക്കത്തുകൾ നൽകിക്കഴിഞ്ഞു. ഈ വർഷം ഇതുവരെ ഏകദേശം 24,457 പേർക്കാണ് വിവിധ കാറ്റഗറികളിലായി ഇൻവിറ്റേഷൻ ലഭിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Provincial nominees invited in surprise Express Entry draw on February 16,2026



