കണ്ണൂർ: മുസ്ലിം നിയമപ്രകാരം ‘ഖുൽഅ്’ വഴി വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിപണി വിലയോ തിരിച്ചുനൽകണമെന്നും ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടു. ചാല സ്വദേശിയായ യുവാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.
മഹർ ഉൾപ്പെടെയുള്ള 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ അതിന്റെ മൂല്യമായ 7,22,212 രൂപയോ പരാതിക്കാരന് നൽകാനാണ് കോടതി നിർദ്ദേശിച്ചത്. 2022 ജൂൺ 17-നാണ് ഹർജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ന്യൂസീലൻഡിൽ ജോലി ചെയ്തിരുന്ന യുവാവ്, മുൻധാരണ പ്രകാരം ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാൻ വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയപ്പോൾ യുവതി വിദേശത്തേക്ക് പോകാൻ വിസമ്മതിക്കുകയായിരുന്നു.
പിന്നീട് ഖുൽഅ് നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി യുവതി അറിയിച്ചു. ഇതിനുശേഷം യുവതി മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവാവ് നിയമസഹായം തേടി കുടുംബകോടതിയെ സമീപിച്ചത്. ഭർത്താവിന് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും ഉണ്ടായെന്ന് വിലയിരുത്തിയാണ് കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Kannur Family Court orders divorced wife to pay Rs 10 lakh to husband



