📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

പരസ്യവരുമാനം കുറഞ്ഞു ; പിന്റ്റസ്റ്റ് ഓഹരികളിൽ 20 ശതമാനം ഇടിവ്

Canada Varthakal by Canada Varthakal
February 13, 2026
in Business
Reading Time: 1 min read
Pinterest

ന്യൂയോർക്ക്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ പിന്റ്റസ്റ്റിന്റെ ഓഹരി മൂല്യത്തിൽ വൻ ഇടിവ്. വെള്ളിയാഴ്ച നടന്ന പ്രീമാർക്കറ്റ് വ്യാപാരത്തിൽ കമ്പനിയുടെ ഓഹരികൾ 20 ശതമാനത്തിലധികം താഴേക്ക് പോയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ വൻകിട റീട്ടെയിൽ വ്യാപാരികൾ പരസ്യങ്ങൾക്കായി നീക്കിവെച്ചിരുന്ന തുക വെട്ടിക്കുറച്ചതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇറക്കുമതി താരിഫുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളാണ് വ്യാപാരികളെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്.

വരുമാനത്തിലുണ്ടായ കുറവ് പിന്റ്റസ്റ്റിന്റെ വരാനിരിക്കുന്ന ത്രൈമാസ പ്രവചനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ ആഭ്യന്തര പുനസംഘടനയുടെ ഭാഗമായി കഴിഞ്ഞ മാസം 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിപണന വിഭാഗത്തിൽ നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ കമ്പനിയുടെ പ്രവർത്തന മികവിനെ താൽക്കാലികമായി ബാധിക്കുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജൂലിയ ഡൊനെല്ലി അറിയിച്ചു. ഇതോടെ 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പിന്റ്റസ്റ്റിന്റെ ഓഹരി വില കൂപ്പുകുത്തി.

ADVERTISEMENT

ഡിജിറ്റൽ പരസ്യ വിപണിയിൽ മെറ്റാ, ഗൂഗിൾ, ടിക് ടോക് തുടങ്ങിയ വമ്പൻമാരിൽ നിന്ന് നേരിടുന്ന കടുത്ത മത്സരമാണ് പിന്റ്റസ്റ്റ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഓപ്പൺ എഐ കൂടി ഈ രംഗത്തേക്ക് പ്രവേശിച്ചതോടെ പരസ്യ വിപണിയിലെ മത്സരം കൂടുതൽ കടുപ്പമായിരിക്കുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ പിന്റ്റസ്റ്റിന്റെ ലക്ഷ്യവില കുറച്ചു. വിപണിയിലെ നഷ്ടം തുടരുകയാണെങ്കിൽ കമ്പനിയുടെ മൂല്യത്തിൽ ഏകദേശം 2 ബില്യൺ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t

Pinterest shares fall 20 percent as advertising revenue declines
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.