Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘ഏഴരക്കോടിയല്ല, എത്രയായാലും പള്ളി ഞാൻ പണിതു നൽകും’; സമസ്തയുടെ പ്രൊജക്റ്റിലെ പള്ളി നിർമാണം ഏറ്റെടുത്ത് യൂസഫലി

Canada Varthakal by Canada Varthakal
February 9, 2026
in Kerala
Reading Time: 1 min read
‘ഏഴരക്കോടിയല്ല, എത്രയായാലും പള്ളി ഞാൻ പണിതു നൽകും’; സമസ്തയുടെ പ്രൊജക്റ്റിലെ പള്ളി നിർമാണം ഏറ്റെടുത്ത് യൂസഫലി

image credits - arabian business

കാസർകോട്: സമസ്തയുടെ കാസർകോട്ടെ പുതിയ പദ്ധതിയിൽ മനോഹരമായ പള്ളി നിർമിച്ചു നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലി. സമസ്തയുടെ പ്രൊജക്ട് പ്രകാരം ഏകദേശം 7.5 കോടി രൂപയാണ് പള്ളി നിർമാണത്തിന് കണക്കാക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ തുക ചെലവായാലും അത് പൂർണമായും താൻ ഏറ്റെടുക്കുമെന്നും മികച്ച രീതിയിലുള്ള നിർമാണം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സമസ്തയുടെ വിവിധ പദ്ധതികളോട് എന്നും സഹകരിക്കുമെന്നും ഏത് ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്തയുടെ പ്രൊജക്ട് റിപ്പോർട്ട് തനിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ ഏതെങ്കിലും ഒരു വിഭാഗം ഏറ്റെടുത്തില്ലെങ്കിൽ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പ്രയാസമുണ്ടാകുമെന്നതിനാലാണ് പള്ളി നിർമാണം ഏറ്റെടുക്കുന്നതെന്നും യൂസഫലി വ്യക്തമാക്കി. സമസ്തയുടെ മറ്റൊരു വലിയ പദ്ധതി കൂടി റിപ്പോർട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി സംസാരിക്കുമെന്നും സർക്കാർ ഫണ്ടിൽ നിന്ന് സമസ്തയ്ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ തന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു യൂസഫലിയുടെ ഈ നിർണ്ണായക പ്രഖ്യാപനം. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മതപണ്ഡിതരുടെയും സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി. സമസ്തയുടെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയായാണ് യൂസഫലിയുടെ ഈ വാഗ്ദാനത്തെ നേതാക്കൾ വിലയിരുത്തുന്നത്.

സമസ്തയോടും അതിന്റെ നേതൃത്വത്തോടുമുള്ള തന്റെ ആദരവ് യൂസഫലി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ജിഫ്രി മുത്തുക്കോയ തങ്ങളുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കാസർകോട് മേഖലയിലെ മത-സാമൂഹിക സേവന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് സമസ്തയുടെ പുതിയ പ്രൊജക്ട്. ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് തന്റെ സാന്നിധ്യവും പിന്തുണയും എന്നും ഉണ്ടാകുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

‘I will build a church no matter how much it costs, not even 7 crores’; Yusuffali takes over the construction of the church in Samastha’s project

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ
Kerala

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ

by Canada Varthakal
July 29, 2026
CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.