മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സിനലോവയിൽ കാണാതായ കനേഡിയൻ ഖനി തൊഴിലാളികൾക്കായുള്ള തിരച്ചിലിനിടെ പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കനേഡിയൻ കമ്പനിയായ വിസ്‌ല സിൽവറിന്റെ പാനുക്കോ പ്രൊജക്റ്റിൽ നിന്ന് കഴിഞ്ഞ ജനുവരി 28-നാണ് 10 തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്.
മെക്സിക്കൻ അറ്റോർണി ജനറൽ ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, കോൺകോർഡിയ മുനിസിപ്പാലിറ്റിയിലെ എൽ വെർദെ എന്ന സ്ഥലത്തുനിന്നാണ് മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെടുത്തത്. ഇതിൽ ഒരു മൃതദേഹത്തിന് കാണാതായ തൊഴിലാളികളിൽ ഒരാളുടെ സമാന സവിശേഷതകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെനലോവയിലെ രണ്ട് പ്രമുഖ മാഫിയ സംഘങ്ങൾ (Sinaloa Cartel) തമ്മിൽ നിലനിൽക്കുന്ന കുടിപ്പകയാണ് ഈ അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഖനികളിൽ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങൾ തട്ടിയെടുക്കാനും പണം ആവശ്യപ്പെടാനുമായി ക്രിമിനൽ സംഘങ്ങൾ ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ നടത്തുന്നത് മെക്സിക്കോയിൽ പതിവാണ്. വാൻകൂവർ ആസ്ഥാനമായുള്ള വിസ്‌ല സിൽവർ കമ്പനി അധികൃതരുമായി സഹകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നേരിടാൻ കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Bodies found in area in Mexico where search is on for 10 missing workers from Canadian mine



