Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഹാന്റാവൈറസ് ബാധ: ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

Canada Varthakal by Canada Varthakal
May 16, 2026
in British Columbia
Reading Time: 1 min read
Hantavirus-cruise-ship

വിക്ടോറിയ: ഹാന്റാവൈറസ് ബാധ സംശയിച്ച് ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന നാല് കപ്പൽ യാത്രികരിൽ ഒരാൾക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചു. ബി.സി. മുഖ്യ ആരോഗ്യ ഉദ്യോഗസ്ഥ ഡോ. ബോണി ഹെൻറിയാണ് ശനിയാഴ്ച വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളിലേക്ക് രോഗം പകരാതിരിക്കാനുള്ള കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

7c4d3e00 cd22 4018 822b b93e6606fd9d

കഴിഞ്ഞ വാരാന്ത്യത്തിൽ ‘എം.വി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയിൽ തിരിച്ചെത്തിച്ച നാല് കനേഡിയൻ പൗരന്മാരിൽ യൂക്കോൺ സ്വദേശിയായ എഴുപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ വെള്ളിയാഴ്ച വിക്ടോറിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബി.സി സെന്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ആൻഡീസ് വിഭാഗത്തിൽപ്പെട്ട ഹാന്റാവൈറസ് ബാധ കണ്ടെത്തിയത്. രോഗബാധ അന്തിമമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ ഫലം ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

നിലവിൽ രോഗബാധിതനായ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കപ്പലിൽ നിന്നെത്തിച്ച മറ്റ് മൂന്ന് യാത്രക്കാരും നിരീക്ഷണത്തിലാണ്. ഇതിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പങ്കാളിക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്. അമ്പതുകളിലുള്ള മറ്റൊരു യാത്രക്കാരനെ മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിലും, വാങ്കൂവർ ദ്വീപ് സ്വദേശിയായ നാലാമനെ വീട്ടിലും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

രോഗബാധിതർ കാനഡയിൽ എത്തിയത് മുതൽ കർശനമായ ഇൻഫെക്ഷൻ കൺട്രോൾ നടപടികൾക്ക് വിധേയരായിരുന്നതിനാൽ ഇവർ പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടില്ലെന്ന് ഡോ. ബോണി ഹെൻറി വ്യക്തമാക്കി. കോവിഡ്-19, ഇൻഫ്ലുവൻസ എന്നിവ പോലെ വായുവിലൂടെ പടരുന്ന മഹാമാരിയായി ഹാന്റാവൈറസിനെ കണക്കാക്കാനാകില്ല. അതിനാൽ ഇവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കല്ലാതെ മറ്റാർക്കും നിലവിൽ രോഗസാധ്യതയില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Hantavirus outbreak: A person in isolation in British Columbia has tested positive for the disease
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A man uses a computer keyboard
British Columbia

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, പിടിച്ചെടുത്തത് 14,000-ത്തിലധികം വീഡിയോകൾ; സറിയിൽ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 11, 2026
bc fire
British Columbia

ബ്രിട്ടീഷ് കൊളംബിയിൽ കാട്ടുതീ ഭീതി; നിരവധി ആളുകളെ ഹെലികോപ്റ്റർ മാർ​ഗം രക്ഷപ്പെടുത്തി, ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 9, 2026
bc fire
British Columbia

ഓകനഗൻ താഴ്‌വരയിൽ കാട്ടുതീ പടരുന്നു; ബി.സിയിൽ അടിയന്തരാവസ്ഥ

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.