📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ പുതിയ പരിഷ്കാരം; മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് IRCC

Canada Varthakal by Canada Varthakal
February 7, 2026
in Immigration
Reading Time: 1 min read
സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ പുതിയ പരിഷ്കാരം; മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് IRCC

image credits - google

കാനഡയിലെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ പരിഗണിക്കുന്നതിനായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറപ്പെടുവിച്ചു. പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ (PAL/TAL) സമർപ്പിക്കുന്നതിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2026 ഫെബ്രുവരി 6-ന് പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ജോയിന്റ് പ്രോഗ്രാമുകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഒരൊറ്റ അറ്റസ്റ്റേഷൻ ലെറ്ററിന്റെ (PAL/TAL) മാത്രം ആവശ്യമേയുള്ളൂ. ഒന്നിലധികം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (DLI) ഒന്നിലധികം പ്രവിശ്യകളോ ഉൾപ്പെടുന്ന പ്രോഗ്രാമാണെങ്കിലും ഒരു ലെറ്റർ മതിയെന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസകരമാകും.

മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരത്തെ പ്രഖ്യാപിച്ച പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) ഒഴിവാക്കുന്നതിനുള്ള ഇളവ് പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലയിലുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളെ ഒരേ പഠന നിലവാരമായാണ് ഐആർസിസി പരിഗണിക്കുന്നത്. എന്നാൽ, വിസിറ്റിംഗ് സ്റ്റുഡന്റ്സ് വിഭാഗത്തിൽ വരുന്നവർക്ക് എക്സ്ചേഞ്ച് സ്റ്റുഡന്റ് ഇളവ് ലഭിക്കില്ലെന്നും ഇവർക്ക് PAL/TAL നിർബന്ധമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ADVERTISEMENT

ക്യുബെക്കിലെ വൊക്കേഷണൽ പ്രോഗ്രാമുകൾക്കുള്ള അറ്റസ്റ്റേഷൻ ലെറ്റർ ഇളവുകളിലും ഐആർസിസി വ്യക്തത വരുത്തിയിട്ടുണ്ട്. ഡിപ്ലോമ ഓഫ് വൊക്കേഷണൽ സ്റ്റഡീസ് (DVS), അറ്റസ്റ്റേഷൻ ഓഫ് വൊക്കേഷണൽ സ്പെഷ്യലൈസേഷൻ (AVS), പ്രീ-വർക്ക് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് (PWTC), സെമിസ്കിൽഡ് ട്രേഡ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് (TCST) എന്നീ സെക്കൻഡറി ലെവൽ പ്രോഗ്രാമുകളെ PAL/TAL നിബന്ധനയിൽ നിന്ന് ഒഴിവാക്കി. അതേസമയം, ക്യുബെക്കിലെ സിഇജിഇപി (CEGEP) കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അറ്റസ്റ്റേഷൻ ലെറ്റർ നിർബന്ധമായി തുടരും. ക്യുബെക് അക്സെപ്റ്റൻസ് സർട്ടിഫിക്കറ്റ് (CAQ) ലഭിക്കുന്നതിലൂടെ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഈ നിബന്ധന പാലിക്കാവുന്നതാണ്.

ADVERTISEMENT

നിലവിലുള്ള സ്റ്റഡി പെർമിറ്റ് പുതുക്കുന്നവർക്കും പഠന നിലവാരത്തിൽ മാറ്റമില്ലാതെ അതേ സ്ഥാപനത്തിൽ തുടരുന്നവർക്കും പുതിയ അറ്റസ്റ്റേഷൻ ലെറ്ററിന്റെ ആവശ്യമില്ല. എന്നാൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കാൻ അപേക്ഷിക്കുന്നവർ പുതിയ PAL/TAL സമർപ്പിക്കണം. ആവശ്യമായ രേഖകളില്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും അവ പ്രോസസ്സ് ചെയ്യാതെ തന്നെ ഫീസടക്കം മടക്കി നൽകുമെന്നും അധികൃതർ അറിയിച്ചു. 2026 ജനുവരി 1-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾക്കായിരിക്കും പുതിയ നിയമങ്ങൾ ബാധകമാകുക. ഇതിന് മുൻപ് ലഭിച്ച അപേക്ഷകളിൽ പഴയ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കും.

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലമുള്ള പാർപ്പിട, സാമൂഹിക സേവന സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനായാണ് ഫെഡറൽ സർക്കാർ സ്റ്റഡി പെർമിറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഓരോ വർഷവും അനുവദിക്കേണ്ട പെർമിറ്റുകളുടെ എണ്ണം ഇമിഗ്രേഷൻ ലെവൽ പ്ലാൻ വഴി സർക്കാർ നിശ്ചയിക്കുന്നുണ്ട്. 2025-ൽ 305,900 ആയിരുന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യം 2026-ൽ 155,000 ആയി കുറച്ചു. 2025 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 105,870 പേർക്ക് കാനഡ പുതിയ സ്റ്റഡി പെർമിറ്റുകൾ അനുവദിച്ചിട്ടുണ്ട്.

Ehouse Web ad 1920 x 220 px 11

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

New reform in study permit applications; IRCC issues guidelines

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.