തിരുവനന്തപുരം: തലസ്ഥാനത്ത് ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) വാഹനാപകടത്തിൽ മരിച്ചു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളയം ബേക്കറി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ജ്യോതിഷിനെ മ്യൂസിയം പോലീസ് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേമം പള്ളിച്ചൽ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ജ്യോതിഷിന്റെ നിര്യാണത്തിൽ മാധ്യമപ്രവർത്തകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Journalist J.B. Jyotish passes away in a road accident in Thiruvananthapuram



