📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ബാഡ്‌ജറിൽ പ്രളയഭീതി: നഗരത്തിൽ അടിയന്തരാവസ്ഥ, ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവ്, അതീവ ജാഗ്രത

Canada Varthakal by Canada Varthakal
January 30, 2026
in Newfoundland and Labrador
Reading Time: 1 min read
A Newfoundland flag flies in the wind in Rocky Harbour, Nfld.,

ന്യൂഫൗണ്ട്‌ലാൻഡ്: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ബാഡ്‌ജറിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലൂടെ ഒഴുകുന്ന എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെയും (Exploits River) ബാഡ്‌ജർ ബ്രൂക്കിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്ഥിതിഗതികൾ രൂക്ഷമായതോടെ നഗരത്തിലെ പ്രധാന തെരുവുകളിൽ താമസിക്കുന്നവരോട് അടിയന്തരമായി വീടുകൾ ഒഴിഞ്ഞുപോകുവാൻ നഗരസഭ ഉത്തരവിട്ടു. നിലവിൽ പ്രവിശ്യാ എമർജൻസി ഓപ്പറേഷൻസ് സെന്റർ രണ്ടാംഘട്ട ജാഗ്രത പ്രഖ്യാപിച്ചു സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ബിയോത്തുക് സ്ട്രീറ്റ്, ഏൾ സ്ട്രീറ്റ്, കിൻസ്മാൻ ഡ്രൈവ്, മെയിൻ സ്ട്രീറ്റ്, പാർക്ക് സ്ട്രീറ്റ്, റിവർ റോഡ്, ഷെപ്പാർഡ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിലുള്ളവരോടാണ് വീടുകൾ ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ബാഡ്‌ജർ ഡ്രൈവിന്റെ വടക്ക് ഭാഗത്തുള്ള താമസക്കാരും മാപ്പിൾ സ്ട്രീറ്റിലെ ചില നിശ്ചിത കെട്ടിട നമ്പറുകളിൽ ഉള്ളവരും ഒഴിഞ്ഞുപോകാണമെന്ന് കർശന നിർദ്ദേശമുണ്ട്. വ്യാഴാഴ്ച മുതൽ പ്രദേശത്ത് ഫ്ലഡ് വാണിംഗ് നിലവിലുണ്ടായിരുന്നു. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയെയും അടിയന്തര സഹായ വിഭാഗങ്ങളെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

എക്‌സ്‌പ്ലോയിറ്റ്സ് നദിയിലെ ജലനിരപ്പ് അതിന്റെ പരമാവധിയിൽ എത്തിയതായും ബാഡ്‌ജർ ബ്രൂക്കിലെ ഒഴുക്ക് കുറഞ്ഞു വരുന്നതായും മേയർ ഡെന്നിസ് ബട്ട് നേരത്തെ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്. പ്രവിശ്യാ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

badger-orders-some-residents-to-evacuate-due-to-flooding-in-the-newfoundland-town

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: flooding-in-the-newfoundland-town
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

DNA evidence also changed course; Dana Bradley murder case that shook Newfoundland is facing another setback, the case enters its 45th year
Newfoundland and Labrador

ഡി.എൻ.എ തെളിവുകളും വഴിമാറി; ന്യൂഫൗണ്ട്‌ലാൻഡിനെ നടുക്കിയ ഡാന ബ്രാഡ്‌ലി കൊലക്കേസ് വീണ്ടും വഴിമുട്ടുന്നു, കേസ് 45-ാം വർഷത്തിലേക്ക്

by Canada Varthakal
May 18, 2026
കാനഡയിൽ ട്രക്ക് അപകടങ്ങൾ പെരുകുന്നു; അഞ്ച് മാസത്തിനിടെ നൂറിലധികം ദുരന്തങ്ങൾ, ആശങ്കയോടെ ന്യൂഫൗണ്ട്‌ലാൻഡ്
Newfoundland and Labrador

കാനഡയിൽ ട്രക്ക് അപകടങ്ങൾ പെരുകുന്നു; അഞ്ച് മാസത്തിനിടെ നൂറിലധികം ദുരന്തങ്ങൾ, ആശങ്കയോടെ ന്യൂഫൗണ്ട്‌ലാൻഡ്

by Canada Varthakal
May 16, 2026
വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി
Newfoundland and Labrador

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി

by Canada Varthakal
May 15, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.