Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ വിദ്യാർത്ഥിക്ക് ഗുരുതര രോഗം; ഒടുവിൽ രക്ഷപെട്ടത് കേരളത്തിലെ ചികിത്സയിൽ

Canada Varthakal by Canada Varthakal
January 23, 2026
in Canada, Kerala
Reading Time: 1 min read
lung-surgery-malayali-student

കൊച്ചി: കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന ഘട്ടത്തിലെത്തിയ മലയാളി വിദ്യാർഥി അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒന്റാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളജിലെ മൂന്നാം വർഷ മെക്കാട്രോണിക്സ് വിദ്യാർഥിയായ അനന്ത് കൃഷ്ണ ഹരീഷിന് (20) കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളിൽ, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മൾട്ടി ലോക്കുലേറ്റഡ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ കണ്ടെത്തി.

കാനഡയിൽ വച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. എന്നാൽ ക്ഷയ രോഗസാധ്യത സംശയിച്ച ഡോക്ടർമാർ മുൻകരുതൽ നടപടിയായി അനന്തിനെ ഐസലേഷൻ റൂമിലാക്കി. ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയിൽ അനന്തിന് 40 ദിവസത്തോളം ഐസലേഷനിൽ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതൽ രൂക്ഷമായി. മരുന്നുകളും നെഞ്ചിൽ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT

നാട്ടിലെത്തിയ അനന്തിനെ കൊച്ചിയിലെ സൺറൈസ് ആശുപത്രിയിലെ തോറാസിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ വിദ്യാർത്ഥിക്ക് ശ്വാസകോശത്തിൽ പഴുപ്പുപാളികൾ അടിഞ്ഞുകൂടിയ ‘മൾട്ടി ലോക്കുലേറ്റഡ് എംപൈമ’ (Multi-loculated Empyema) എന്ന അവസ്ഥ കണ്ടെത്തുകയായിരുന്നു. ഇതോടെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

അതീവ ശ്രദ്ധയോടെ ‘ഡികോർട്ടിക്കേഷൻ’ (Decortication) എന്ന പ്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ പഴുപ്പുപാളികൾ നീക്കം ചെയ്തത്. ഓരോ മില്ലിമീറ്ററും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ശസ്ത്രക്രിയയായിരുന്നു ഇതെന്ന് ഡോക്ടർമാർ പറയുന്നു. അല്പം പോലും പിഴവ് സംഭവിച്ചാൽ ശ്വാസകോശത്തിന് പരിക്കേൽക്കാനോ രക്തസ്രാവത്തിനോ സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ വിദ്യാർഥി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.

lung-surgery-malayali-student- in-canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: lung-surgery-malayali-student
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Labour Minister Patti Hajdu
Canada

‘യൂണിയനുകളുടെ അധികാരം കുറയില്ല’; വിവാദബില്ലിനെതിരെ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ദു

by Canada Varthakal
September 27, 2026
Canada America Trade War
Canada

വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ വൈകരുത്; കാനഡ-യുഎസ് തർക്കത്തിൽ അടിയന്തര പരിഹാരം തേടി ഓട്ടവയിലെ വ്യാപാരികൾ

by Canada Varthakal
September 27, 2026
Anita Anand
Canada

‘തന്ത്രപരമായ സ്വയംഭരണ’ത്തിനൊരുങ്ങി കാനഡ: ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ്

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.