ക്വീൻസ്‌ലൻഡ്: ഓസ്‌ട്രേലിയയിലെ കടൽതീരത്ത് പത്തോളം കാട്ടുനായ്ക്കളുടെ (ഡിംഗോ) നടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ കനേഡിയൻ യുവതിയുടെ മരണകാരണം പുറത്ത്. ബി.സിയിലെ ക്യാമ്പ്ബെൽ റിവർ സ്വദേശിനിയായ പത്തൊൻപതുകാരി പൈപ്പർ ജെയിംസിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് തീരത്ത് ഡിംഗോകൾ വലയം ചെയ്ത നിലയിൽ പൈപ്പറിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാട്ടുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രാഥമിക സംശയം. എന്നാൽ, ശരീരത്തിലുള്ള മുറിവുകൾ മരണശേഷം ഉണ്ടായതാണെന്ന് (Post-mortem bites) ക്വീൻസ്‌ലൻഡ് കൊറോണർ കോടതി വക്താവ് അറിയിച്ചു. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Autopsy report released on Canadian found circled by dingoes on Australian beach



