കൊച്ചി: നിസ്സാരമായ തർക്കത്തിന്റെ പേരിൽ സ്വന്തം അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകൾ പനങ്ങാട് പൊലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശിനിയായ സരസുവിനെയാണ് മകൾ നിവ്യ (28) അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള ഫേസ് ക്രീം കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അമ്മ തന്റെ ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു നിവ്യ കമ്പിപ്പാര ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സരസുവിനെ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദനത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സരസുവിന്റെ വാരിയെല്ല് തകർന്നു. ജനുവരി 19നാണ് സംഭവം നടന്നത്.സംഭവത്തിന് ശേഷം അമ്മ പൊലീസിൽ പരാതി നൽകി. കേസെടുത്തു എന്ന് അറിഞ്ഞതോടെ നിവിയ ഒളിവിൽ പോയി. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിവ്യയെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വെറുമൊരു മർദ്ദനക്കേസ് മാത്രമല്ല നിവ്യയുടെ പേരിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിവ്യ ഒരു കുപ്രസിദ്ധ കുറ്റവാളിയാണ്. ഈ പശ്ചാത്തലത്തിൽ നിവ്യയ്‌ക്കെതിരെ ഇത്തവണ ‘കാപ്പ’ (ഗുണ്ട ആക്ട്) പ്രകാരം ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Brutally beaten for putting away face cream: Mother's ribs broken with a metal rod



