📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കനോല കർഷകർക്ക് ആശ്വാസം: ചൈനയുമായുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് നോർത്തേൺ ഒന്റാരിയോ എംപി

Canada Varthakal by Canada Varthakal
January 20, 2026
in Ontario
Reading Time: 1 min read
കനോല കർഷകർക്ക് ആശ്വാസം: ചൈനയുമായുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് നോർത്തേൺ ഒന്റാരിയോ എംപി

image credits by google

ഒന്റാരിയോ: കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ചൈനയുമായുള്ള വ്യാപാര കരാർ പ്രാദേശിക കാർഷിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് നിപ്പിസിംഗ്-ടിമിസ്കാമിംഗ് എംപി പോളിൻ റോഷ്ഫോർട്ട് അറിയിച്ചു. മാർച്ച് ഒന്നിനുള്ളിൽ കനേഡിയൻ കനോലയുടെ താരിഫ് 15 ശതമാനമായി ചൈന കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി. നിലവിൽ ഏകദേശം 85 ശതമാനത്തോളം വരുന്ന നികുതി ഭാരമാണ് ഇതോടെ ലഘൂകരിക്കപ്പെടുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള കനേഡിയൻ പ്രതിനിധി സംഘം ബീജിംഗിൽ നടത്തിയ ചർച്ചയിലൂടെയാണ് തന്ത്രപരമായ ഈ പങ്കാളിത്തം ഉറപ്പാക്കിയത്.

കനോല ഉത്പാദനം തങ്ങളുടെ മേഖലയിലെ കൃഷിയുടെ അവിഭാജ്യ ഘടകമാണെന്നും താരിഫ് കുറയ്ക്കുന്നത് കർഷകരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുമെന്നും ടിമിസ്കാമിംഗ് ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ പ്രസിഡന്റ് നോം കോച്ച് അറിയിച്ചു. കനേഡിയൻ ഉത്പാദകർക്ക് ചൈന എന്നത് 400 കോടി ഡോളറിന്റെ വലിയ വിപണിയാണ്. ഉത്പാദന ചിലവ് വർധിക്കുകയും വിപണിയിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ വാർത്ത വിപണിയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് കോ-ഓപ്പറേറ്റീവ് റീജിയണൽ ഡി നിപ്പിസിംഗ് സഡ്ബറി ജനറൽ മാനേജർ ഡെനിസ് കാസ്റ്റോങ്ഗെ വ്യക്തമാക്കി.

ADVERTISEMENT

കനോലയ്ക്ക് പുറമെ പോർക്ക്, സീഫുഡ് ഉത്പന്നങ്ങളുടെ വ്യാപാരത്തിനും ഈ കരാർ വഴിതുറക്കുമെന്ന് ഒന്റാരിയോ കനോല ഗ്രോവേഴ്സ് കമ്മിറ്റി അംഗം ടെറി ഫിലിപ്സ് പ്രത്യാശ പ്രകടിപ്പിച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് വിപണി തുറന്നു നൽകിയതിലൂടെ കനോല കർഷകർക്ക് ആവശ്യമായ ഇളവുകൾ നേടിയെടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്റാറിയോയിൽ ഏറ്റവും കൂടുതൽ കനോല കൃഷി ചെയ്യുന്ന വടക്കൻ മേഖലകളിൽ ഇത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കരാറിനെതിരെ ഒന്റാറിയോ പ്രവിശ്യാ ഭരണകൂടം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ചൈനയുമായുള്ള ഈ വ്യാപാര കരാർ വലിയ തെറ്റാണെന്ന് ഒന്റാറിയോ സാമ്പത്തിക വികസന മന്ത്രി വിക് ഫെഡെലി ആരോപിച്ചു. ഒന്റാരിയോയിലെ കാർ നിർമ്മാതാക്കളെ സഹായിക്കുന്നതിന് പകരം പരിസ്ഥിതി മാനദണ്ഡങ്ങളോ തൊഴിൽ നിയമങ്ങളോ പാലിക്കാതെ നിർമ്മിക്കുന്ന വിലകുറഞ്ഞ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് പ്രാദേശിക വ്യവസായത്തെ തകർക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Relief for canola farmers: Northern Ontario MP welcomes trade deal with China

Ad 1
Ad 2
Ad 3

Related Posts

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026
ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു
Ontario

ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.