Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ കുടിയേറ്റക്കാർ കുറയുന്നു; വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വൻ ഇടിവ്, റിപ്പോർട്ടുകൾ ഇങ്ങനെ!

Canada Varthakal by Canada Varthakal
January 19, 2026
in Immigration
Reading Time: 1 min read
കാനഡയിൽ കുടിയേറ്റക്കാർ കുറയുന്നു; വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വൻ ഇടിവ്, റിപ്പോർട്ടുകൾ ഇങ്ങനെ!

image credits by Hindustan Times.

ഒട്ടാവ: കാനഡയുടെ കുടിയേറ്റ നയങ്ങളിൽ വരുത്തിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന് വിദേശ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ആകെ എണ്ണത്തിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി കുറവ് രേഖപ്പെടുത്തി. 2024 നും 2025 നും ഇടയിലുള്ള കണക്കുകൾ പ്രകാരം കാനഡയിലെ താത്കാലിക താമസക്കാരുടെ (TRs) എണ്ണത്തിൽ 14,954 പേരുടെ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023 നും 2024 നും ഇടയിൽ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുൻപ് 7,81,075 പേരുടെ വർദ്ധനവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

രാജ്യത്തെ വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതൽ പ്രതിഫലിച്ചത്. ടൊറന്റോയിൽ മാത്രം 44,792 താത്കാലിക താമസക്കാരുടെ കുറവുണ്ടായി. വാങ്കൂവർ (-10,098), കിച്ചനർ-വാട്ടർലൂ (-7,365) എന്നീ നഗരങ്ങളിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

താത്കാലിക താമസക്കാരുടെ എണ്ണത്തിൽ ദേശീയതലത്തിൽ ഇടിവുണ്ടായെങ്കിലും ക്യൂബെക്, ആൽബർട്ട പ്രവിശ്യകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. മോൺട്രിയലിൽ 17,635 പേരും കാൽഗറിയിൽ 9,608 പേരും എഡ്മന്റനിൽ 8,972 പേരും പുതുതായി എത്തിയതായാണ് കണക്ക്. എന്നാൽ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നിവിടങ്ങളിലെ വലിയ തോതിലുള്ള കുറവ് ഈ വർദ്ധനവിനെ മറികടന്നു. അതേസമയം, കാനഡയിലെ ചെറുകിട നഗരങ്ങളിൽ താത്കാലിക താമസക്കാരുടെ എണ്ണത്തിൽ 3,524 പേരുടെ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ നടപ്പിലാക്കിയ പുതിയ നയങ്ങളാണ് ഈ മാറ്റത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് പരിധി 2025-ൽ 4,37,000 ആയി കുറച്ചു. കൂടാതെ, തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിന് മുകളിലുള്ള മേഖലകളിൽ കുറഞ്ഞ വേതനമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള എൽ.എം.ഐ.എ (LMIA) പ്രോസസിംഗ് നിർത്തിവയ്ക്കുകയും ചെയ്തു.

വർക്ക് പെർമിറ്റുകളുടെ കാലാവധി രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചതും കുടിയേറ്റ നിരക്കിലെ ഇടിവിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. സ്പൗസൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്കും (SOWP) പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾക്കും (PGWP) സർക്കാർ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക വൈദഗ്ധ്യമുള്ള തൊളിലാളികളുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും പങ്കാളികൾക്ക് മാത്രമായി ഇപ്പോൾ വർക്ക് പെർമിറ്റുകൾ പരിമിതപ്പെടുത്തി.

ഇതിനുപുറമെ, സന്ദർശക വിസയിൽ എത്തുന്നവർക്ക് ജോലി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ വർക്ക് പെർമിറ്റിലേക്ക് മാറാനുള്ള സൗകര്യവും നിർത്തലാക്കി. 2024 നും 2025 നും ഇടയിൽ 1,20,016 പേർ കാനഡയിൽ നിന്ന് കുടിയൊഴിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ehouse Web ad 1920 x 220 px 2

Immigrants are declining in Canada; There has been a huge drop in the number of foreign workers and students, reports say!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 29, 2026
bc pnp
Immigration

BC PNP ഡ്രോ: ജൂലൈ 28-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.