കൊല്ലം ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദിവസേനയുള്ള കായിക പരിശീലനത്തിന് ഇരുവരും എത്താതിരുന്നതിനെ തുടർന്ന് സഹപാഠികൾ തിരഞ്ഞു ചെന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി ജനലിലൂടെ നോക്കിയ കുട്ടികളാണ് നടുക്കുന്ന കാഴ്ച കണ്ടത്. കബഡി താരമായ വൈഷ്ണവി കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. സാന്ദ്ര മികവുറ്റ ഒരു അത്‌ലറ്റിക് താരമായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Girls found dead in sports hostel



