📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഭക്ഷ്യവിഭവങ്ങളിൽ പോഷകാഹാര മുന്നറിയിപ്പ്; ലേബലുകൾ നിർബന്ധമാക്കി കാനഡ

Canada Varthakal by Canada Varthakal
January 9, 2026
in Business
Reading Time: 1 min read
label

ഒട്ടാവ: രാജ്യത്ത് വിൽക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ മുൻഭാഗത്ത് പോഷകാഹാര സംബന്ധമായ ലേബലുകൾ പതിപ്പിക്കുന്നത് നിർബന്ധമാക്കി കാനഡ. കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണസാധനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വേഗത്തിൽ അറിവ് നൽകുന്നതിനാണ് ഈ പുതിയ പരിഷ്കാരം. ഹെൽത്ത് കാനഡയുടെ (Health Canada) നിർദ്ദേശപ്രകാരം 2026 ജനുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

ഉയർന്ന അളവിൽ കൊഴുപ്പ് , പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾക്ക് മുൻവശത്തായി കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രത്യേക ചിഹ്നം ഇനി മുതൽ നിർബന്ധമാണ്. ഉപഭോക്താക്കൾക്ക് പാക്കറ്റിന് പിന്നിലെ പോഷകാഹാര പട്ടിക വിശദമായി പരിശോധിക്കാതെ തന്നെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.

ADVERTISEMENT

ഹൃദയസംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണങ്ങൾ തുടർച്ചയായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കുന്നു. പാക്കറ്റിന്റെ മുകൾ ഭാഗത്തോ വലതു വശത്തോ ആയിരിക്കണം ഈ മുന്നറിയിപ്പ് ചിഹ്നം പതിപ്പിക്കേണ്ടത്.

ADVERTISEMENT

എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഈ നിയമം ബാധകമല്ല. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പാൽ, തൈര്, പനീർ, മുറിച്ച ഇറച്ചി, മത്സ്യം തുടങ്ങിയ പ്രകൃതിദത്തമായ വിഭവങ്ങളെ ലേബലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, ഉപ്പ്, വെണ്ണ, തേൻ തുടങ്ങിയവയ്ക്കും ചെറിയ പാക്കറ്റുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കും ഈ നിബന്ധന ബാധകമല്ല.
2026 ജനുവരി ഒന്നിന് മുമ്പ് നിർമ്മിച്ച ഉൽപ്പന്നങ്ങൾ പഴയ ലേബലിൽ തന്നെ വിൽക്കാൻ അനുമതിയുണ്ട്. എന്നാൽ ഇനി മുതൽ പുറത്തിറങ്ങുന്ന ഉൽപ്പന്നങ്ങളിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സുതാര്യമായ പോഷകാഹാര വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന അന്താരാഷ്ട്ര നയങ്ങളുടെ ഭാഗമായാണ് കാനഡയുടെ ഈ മാറ്റം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada makes nutrition warnings mandatory on food labels
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.