📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോ ഭവനവിപണിയിൽ പ്രതിസന്ധി തുടരും; 2026-ലും വില കുറയുമെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
January 9, 2026
in Ontario
Reading Time: 1 min read
ഒന്റാരിയോ ഭവനവിപണിയിൽ പ്രതിസന്ധി തുടരും; 2026-ലും വില കുറയുമെന്ന് റിപ്പോർട്ട്

ടൊറന്റോ: ഒന്റാരിയോയിലെ ഭവനവിലയിൽ വരുംവർഷവും വലിയ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന വിലയിടിവ് 2026-ലും തുടരുമെന്നാണ് വിലയിരുത്തൽ. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) കഴിഞ്ഞ വർഷം ഭവനവിലയിൽ 6.4 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. പുതിയ വീടുകളുടെ വില്പനയിലും ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 2025-ൽ രേഖപ്പെടുത്തിയത്.

മറ്റ് ചില നഗരങ്ങളിൽ നേരിയ വിലവർധനവ് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ടൊറന്റോ, വാൻകൂവർ തുടങ്ങിയ വിലയേറിയ വിപണികളിൽ സ്ഥിതി വിപരീതമാണ്. റോയൽ ലെപേജിന്റെ വിപണി അവലോകന റിപ്പോർട്ട് പ്രകാരം 2026-ൽ ടൊറന്റോയിൽ 4.5 ശതമാനവും വാൻകൂവറിൽ 3.5 ശതമാനവും വിലയിടിവ് പ്രതീക്ഷിക്കുന്നു. തൊഴിലില്ലായ്മ, വിദേശ വിദ്യാർത്ഥികളുടെ കുറവ്, കാനഡ-യുഎസ് നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങൾ എന്നിവ വിപണിയെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ഭവനവായ്പ തിരിച്ചടവുകളിൽ ഉണ്ടായ വർധനവാണ് വിപണി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട് പ്രകാരം 2025-ലും 2026-ലുമായി ഭവനവായ്പ പുതുക്കുന്ന 60 ശതമാനം ഉടമകൾക്കും വലിയ തോതിലുള്ള അധിക ബാധ്യതയുണ്ടാകും. 2021-ൽ 1.47 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തവർക്ക് ഇനി ഏകദേശം നാല് ശതമാനത്തോളം പലിശ നൽകേണ്ടി വരും. ഇത് മാസ അടവുകളിൽ വലിയ വർധനവുണ്ടാക്കുമെന്ന് മോർട്ട്ഗേജ് ബ്രോക്കറായ റോബ് ബട്ട്‌ലർ വ്യക്തമാക്കി.

ADVERTISEMENT

നവംബർ 2025-ലെ കണക്കുകൾ പ്രകാരം ഒന്റാറിയോയിലെ വീടുകളുടെ ശരാശരി വില്പന വിലയിൽ 5.2 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ടൗൺഹോമുകൾക്ക് 6.6 ശതമാനവും കോണ്ടോകൾക്ക് ഏഴ് ശതമാനവും വില കുറഞ്ഞു. ഭവനവിലയിലെ ഈ ഇടിവ് കുറഞ്ഞത് 2027 വരെ തുടരാനാണ് സാധ്യതയെന്നും പെട്ടെന്നുള്ള ഒരു തിരിച്ചുപിടുത്തം 2026-ൽ ഉണ്ടാവില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ജനസംഖ്യാ വർധനവോ കുറഞ്ഞ പലിശ നിരക്കോ ഇല്ലാത്ത പക്ഷം വില ഉയരാൻ സാധ്യതയില്ലെന്ന് ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ വിക്ടർ കുച്ചറും നിരീക്ഷിച്ചു.

അതേസമയം, വീടിനെ ഒരു നിക്ഷേപമായി കാണാതെ താമസിക്കാനുള്ള ഇടമായി കാണുന്നവർക്ക് വീട് വാങ്ങാൻ പറ്റിയ സമയമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ വിപണിയിൽ ധാരാളം വീടുകൾ വില്പനയ്ക്ക് ലഭ്യമാണ്. എന്നാൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കാതെ മെയ് അല്ലെങ്കിൽ ജൂൺ മാസം വരെ വിപണിയുടെ ഗതി നിരീക്ഷിക്കണമെന്നും ആദ്യമായി വീട് വാങ്ങുന്നവർക്ക് വിദഗ്ധർ നിർദ്ദേശം നൽകുന്നുണ്ട്. 2026 പകുതിയോടെ വിപണി സ്ഥിരത കൈവരിക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നുമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ontario housing market crisis to continue; report says prices will fall in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ
Ontario

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ

by Canada Varthakal
May 21, 2026
How Ontario colleges are struggling to attract international students after visa changes
Ontario

വിസ നിയന്ത്രണം തിരിച്ചടിയായി; ഒന്റാറിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

by Canada Varthakal
May 21, 2026
drivers
Ontario

ഒട്ടാവയിൽ സ്പോട്ടർ വെഹിക്കിളുമായി ഒ.പി.പി; വലയിലായത് ലാപ്‌ടോപ്പ് ഉപയോഗിച്ച ഡ്രൈവർ ഉൾപ്പെടെ 23 പേർ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.